രാജ്യത്ത് സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർക്കും, പ്രത്യേക ഹജ്ജ് വിസകളുള്ളവർക്കും മാത്രമാണ് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 മാർച്ച് 9-ന് അറിയിച്ചിരുന്നു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരിക്കുമെന്ന് മന്ത്രാലയം പിന്നീട് വ്യക്തമാക്കിയിരുന്നു.
സൗദിയില്‍ 124 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
സൗദി അറേബ്യയില്‍ പുതുതായി 124 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 108 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,464 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,127 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,094 ആയി തുടരുന്നു. രോഗബാധിതരില്‍ 3,243 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇതില്‍ 50 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 9,027 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 33, മദീന 20, റിയാദ് 17, മക്ക 14, ത്വാഇഫ് 8, ദമ്മാം 5, ജീസാന്‍ 4, അബഹ 3, ബുറൈദ 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,367,768 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,446,070 ആദ്യ ഡോസും 24,784,865 രണ്ടാം ഡോസും 13,136,833 ബൂസ്റ്റര്‍ ഡോസുമാണ്.
സൗദി: ഇടിയോട് കൂടിയ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യത.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
2022 മെയ് 3-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തബൂക്, നോർത്തേൺ ബോർഡേഴ്സ്, ജൗഫ്, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജസാൻ, അസീർ, ബാഹ തുടങ്ങിയ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടികാട്ടിയിട്ടുണ്ട്.
ജസാൻ, അസീർ, ബാഹ, മക്ക തുടങ്ങിയ മേഖലകളിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്. തബൂക്, ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ മേഖലകളിൽ ബുധനാഴ്ച്ച വരെ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഖാസിം, കിഴക്കൻ മദിന, ഈസ്റ്റേൺ പ്രൊവിൻസ്, റിയാദിന്റെ വടക്കൻ മേഖലകൾ തുടങ്ങിയ ഇടങ്ങളിൽ മെയ് 5, വ്യാഴാഴ്ച വരെ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു.
0 Comments