ദോഹ : ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച റെക്കോര്‍ഡ് മറികടന്ന് കൂപ്പുകുത്തിയതിനെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ തിരക്ക് ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. പെരുന്നാളിന് ശേഷമുള്ള അവധി കഴിഞ്ഞു പ്രവർത്തനം പുനരാരംഭിച്ചതിന് പിന്നാലെ ഖത്തറിലെ എല്ലാ ധനവിനിമയ സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഏതാനും ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി വരുന്നതും നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നുണ്ട്.ഇതേ തുടർന്ന് നാട്ടിലേക്കയക്കുന്ന പണം ആവശ്യക്കാരുടെ കൈകളിലെത്താൻ വലിയ കാലതാമസമെടുക്കുന്നതായും ആക്ഷേപമുണ്ട്.ചില മണി എക്സ്ചേഞ്ചുകളിൽ നിന്ന് പണം നാട്ടിലേക്കെത്താൻ രണ്ടു ദിവസം മുതൽ നാലു ദിവസം വരെ വേണ്ടിവരുന്നതായി ചില മലയാളികൾ ന്യൂസ്‌റൂമിനോട് പറഞ്ഞു.
തിങ്കളാഴ്‍ച(ഇന്ന്) രാവിലെയാണ് ചരിത്രത്തിലെ ഏറ്റവും താഴ്‍ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യൻ രൂപ 77.40 എന്ന നിലയിലെത്തി. ഈ വര്‍ഷം മാർച്ചിൽ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോർഡിനെയാണ് ഇന്ന് മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. യുഎഇ ദിര്‍ഹത്തിനെതിരെ രാവിലെ 21.06 ആയിരുന്നു വിനിമയ നിരക്ക്, സൗദി റിയാലിന് 20.62 രൂപയും ഒമാനി റിയാലിന് 201.16 രൂപയും ഖത്തര്‍ റിയാലിന് 21.24 രൂപയും രേഖപ്പെടുത്തി. 205.71 രൂപയായിരുന്നു ബഹ്റൈന്‍ ദിനാറിന്റെ നിരക്ക്. കുവൈത്ത് ദിനാറിന് 251.65 രൂപയും തിങ്കളാഴ്‍ച രാവിലെ രേഖപ്പെടുത്തി.
0 Comments