Ticker

6/recent/ticker-posts

Header Ads Widget

മഹ്സൂസിന്‍റെ ഈദ് സമ്മാനങ്ങള്‍ സഫലമാക്കിയത് നിരവധി സ്വപ്നങ്ങള്‍.

ജിസിസിയിലെ പ്രധാനപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ്, 1790 വിജയികളിലൂടെ ഈദിന്‍റെ സന്തോഷം പങ്കുവെച്ചു. കഴിഞ്ഞ ശനിയാഴ്ച, 2022 ഏപ്രില്‍ 30നായിരുന്നു 75-ാമത് നറുക്കെടുപ്പ് നടന്നത്. ഈദ് ആഘോഷങ്ങളുടെ തുടര്‍ച്ചയായി, വരുന്ന നറുക്കെടുപ്പില്‍ മഹ്സൂസിന്‍റെ രണ്ടാം സമ്മാനം 2,000,000 ദിര്‍ഹമായി ഇരട്ടിപ്പിക്കുകയാണ്. മുമ്പ് ഇത് 1,000,000 ദിര്‍ഹമായിരുന്നു. 2022 മെയ് ഏഴ് ശനിയാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്.

പുതിയ മോഡല്‍ നിസ്സാന്‍ പട്രോള്‍ പ്ലാറ്റിനം വാഹനം ഓടിച്ച് ഖാലിദ് തന്‍റെ ജീവിതത്തില്‍ കൂടുതല്‍ മികച്ചൊരു വഴിയിലേക്ക് തിരിയുകയാണ്. മഹ്സൂസ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയതിലൂടെ മൂന്ന് ഭാഗ്യശാലികള്‍ക്ക് കൂടി തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനാകും.

13841834, 13878885 and 13906195 എന്നിവയാണ് റാഫിള്‍ ഡ്രോയില്‍ വിജയിച്ച ഐഡികള്‍. മുഹമ്മദ്, മൊഹമ്മദ്, അനീഷ് എന്നിവരാണ് യഥാക്രമം വിജയികളായത്. ഈദ് വാരാന്ത്യത്തില്‍ ഇത്രയും മികച്ച സമ്മാനം ലഭിച്ചതിന് നന്ദി പറയുകയാണ് അവര്‍. 

പാകിസ്ഥാനില്‍ നിന്നുള്ള 41-കാരനായ മുഹമ്മദിന് യുഎഇയില്‍ സ്വന്തമായി ചെറിയൊരു ഒരു ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയുണ്ട്. ഈ സമ്മാനത്തുക ബിസിനസിന്‍റെ വളര്‍ച്ചയ്ക്കും അതോടൊപ്പം തന്നെ സമൂഹത്തിലെ മറ്റ് അംഗങ്ങള്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഉപയോഗിക്കും. 'ഞാന്‍ മഹ്സൂസില്‍ ഒരു തുടക്കക്കാരനാണ്. കഴിഞ്ഞ രണ്ട് മാസമായി മഹ്സൂസില്‍ പങ്കെടുക്കുന്നു. ലൈവ് ഷോ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് എന്‍റെ ഐഡി സ്ക്രീനില്‍ തെളിഞ്ഞത് കണ്ടത്. എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല'- അദ്ദേഹം പറഞ്ഞു.

ദുബൈയിലെ തിരക്കേറിയ സ്ഥലത്ത് ജ്യൂസ് ഉണ്ടാക്കുന്നയാളാണ് 26കാരനായ പ്രവാസി ഇന്ത്യക്കാരന്‍ മൊഹമ്മദ്. ഖത്തറിലുള്ള തന്‍റെ സഹോദരനാണ് വിളിച്ച് സമ്മാനവിവരം അറിയിച്ചതെന്ന് മൊഹമ്മദ് പറയുന്നു. 'എന്‍റെ കുടുംബം മുഴുവന്‍ ഭക്ഷണ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇതാണ് വ്യത്യസ്തമായ ജ്യൂസ് കോമ്പിനേഷനുകള്‍ പരീക്ഷിക്കാന്‍ എനിക്ക് പ്രചോദനമായത്. സ്കൂള്‍ പഠനത്തിന് ശേഷം ഞാന്‍ ജ്യൂസ് ഉണ്ടാക്കുന്ന ബിസിനസില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിലേറെയായി മഹ്സൂസില്‍ പങ്കെടുത്തു വരുന്നു. ഈ വിജയത്തോടെ എനിക്ക് ഭാഗ്യത്തിലുള്ള വിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടു'- അദ്ദേഹം പറഞ്ഞു. നാട്ടിലുള്ള തന്‍റെ ചെറിയ വീട് നവീകരിക്കാന്‍ സമ്മാനത്തുക വിനിയോഗിക്കുമെന്നാണ് മൊഹമ്മദ് പറയുന്നത്. 

മൊഹമ്മദിനൊപ്പം വിജയിച്ച അനീഷിന് തന്‍റെ വിജയത്തില്‍ വ്യത്യസ്തമായ ആഗ്രഹങ്ങളുണ്ട്. 'എന്‍റെ വായ്പകള്‍ അടച്ചു തീര്‍ക്കുന്നതിന് പുറമെ എന്‍റെ പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി ബാക്കിയുള്ള പണം വിനിയോഗിക്കും ഒമാനില്‍ താമസിക്കുന്ന 33കാരനായ ക്വാളിറ്റി കണ്‍ട്രോളര്‍ വിശദമാക്കി. എന്‍റെ വിജയം കാരണം, ഇപ്പോള്‍ എല്ലാവരോടും മഹ്സൂസിന്‍റെ സുതാര്യതയെ കുറിച്ച് ഞാന്‍ പറയുകയാണ്. വരുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കണമെന്ന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ്'- വിജയി കൂട്ടിച്ചേര്‍ത്തു.

13166467 എന്ന ഐഡിയിലൂടെ ഖാലിദ്, നിസ്സാന്‍ പട്രോള്‍ വാഹനം സ്വന്തമാക്കി. ഇത് തന്‍റെ ആദ്യ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ആഴ്ച തോറും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കുന്ന മഹ്സൂസിനെ അദ്ദേഹം പ്രശംസിച്ചു. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ വാങ്ങുന്ന ബോട്ടില്‍ഡ് വാട്ടര്‍ നല്ലൊരു കാര്യത്തിനായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം പുകഴ്ത്തി. 

ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ വ്യവസായ ഉടമ, യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ മഹ്സൂസില്‍ പങ്കെടുക്കുന്നുണ്ട്. 'ഞാന്‍ 26 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. എനിക്ക് എന്തെങ്കിലും വിജയിക്കാനാകുമെന്ന തോന്നല്‍ എനിക്ക് എപ്പോഴുമുണ്ടായിരുന്നു. നിസ്സാന്‍ പട്രോള്‍ കാര്‍ വിജയിച്ചതായി എൻറെ ഒരു ബന്ധു വിളിച്ച് പറഞ്ഞപ്പോള്‍ എനിക്ക് വലിയ അത്ഭുതം തോന്നി. എനിക്ക് കുറച്ച് പണം വിജയിക്കാനാകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്‍ നേടുമെന്ന് തോന്നിയിരുന്നില്ല'- ഖാലിദ് പറഞ്ഞു.

എല്ലാ വിജയികളും തങ്ങള്‍ മഹ്സൂസില്‍ പങ്കെടുക്കുന്നത് തുടരുമെന്നും ഗ്രാന്‍ഡ് ഡ്രോയില്‍ 10,000,000 ദിര്‍ഹം ഒന്നാം സമ്മാനം നേടാന്‍ ശ്രമിക്കുമെന്നും പറ‌ഞ്ഞു.

രണ്ടാം സമ്മാനത്തിനും റാഫിള്‍ ഡ്രോ വിജയികള്‍ക്കും പുറമെ, 1 750 പേര്‍ക്ക് നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്നതോടെ 350 ദിര്‍ഹം വീതം ലഭിച്ചു. 

www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം ചെലവഴിച്ച് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്സൂസ് ഗ്രാന്‍ഡ് ഡ്രോയിലും റാഫിള്‍ ഡ്രോയിലും പങ്കെടുക്കാനാകും. 2022 മേയ് ഏഴ് ശനിയാഴ്ച രാത്രി യുഎഇ സമയം ഒമ്പത് മണിക്കാണ് അടുത്ത പ്രതിവാര ലൈവ് നറുക്കെടുപ്പ്. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്‍സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‍സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

Post a Comment

0 Comments