Ticker

6/recent/ticker-posts

Header Ads Widget

SOUDI ARABIA NEWS TODAY

കൊച്ചിയില്‍ നിന്ന് സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സൗദി അറേബ്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തും. 

നിലവില്‍ കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യ എക്‌സ്പ്രസും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് വിമാന കമ്പനികളും കൂടി ആഴ്ചയില്‍ ആകെ 15 സര്‍വീസുകളാണ് നടത്തുന്നത്. ഇന്‍ഡിഗോ കൂടി സര്‍വീസുകള്‍ തുടങ്ങുന്നതോടെ സൗദിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 29 ആകും. സൗദിയിലേക്ക് നേരിട്ടുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

സൗദിയില്‍ 512 പേര്‍ കൂടി കൊവിഡ് മുക്തരായി, മൂന്ന് മരണം

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചപ്പോള്‍ ചികിത്സയിലുള്ളവരില്‍ 512 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 540 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 761,624 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 746,525 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,124 ആയി. രോഗബാധിതരില്‍ 6,512 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 80 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 29,163 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 151, റിയാദ് 95, മക്ക 63, മദീന 42, ത്വാഇഫ് 31, ദമ്മാം 29, അബഹ 11, അല്‍ബാഹ 10, ജീസാന്‍ 8, ഹുഫൂഫ് 8, ബുറൈദ 5, ബല്‍ജുറൈഷി 5, അറാര്‍ 4, ഖുലൈസ് 3, തബൂക്ക് 3, അബൂ അരീഷ് 3, യാംബു 3, ദഹ്‌റാന്‍ 3, സബ്യ 3, ബീഷ 3, അല്‍ഉല 3, അല്‍ഖര്‍ജ് 3, ഹാഇല്‍ 2, ഖമീസ് മുശൈത്ത് 2, നജ്‌റാന്‍ 2, ഖോബാര്‍ 2, ദവാദ്മി 2, റാബിഖ് 2, ഉനൈസ 2, ജുബൈല്‍ 2, മന്‍ദഖ് 2, തുര്‍ബ 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,207,539 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,528,263 ആദ്യ ഡോസും 24,882,837 രണ്ടാം ഡോസും 13,796,439 ബൂസ്റ്റര്‍ ഡോസുമാണ്.

സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു.

സൗദി അറേബ്യയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു. ഒരേ രൂപത്തിലും നിറത്തിലുമുള്ളതുമാക്കി ഏകീകരിക്കാനുള്ള തീരുമാനം ജൂലൈ 12 മുതല്‍ നടപ്പാകും.

യാത്രാ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെItയാണ് ടാക്‌സി മേഖലയില്‍ ഡ്രൈവര്‍ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കുന്നത്. ടാക്സി കമ്പനികളാണ് യൂണിഫോം നല്‍കേണ്ടത്. രാജ്യത്തെ മുഴുവന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും തീരുമാനം ബാധകമാണ്. ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തും.

സൗദിയിൽ കിങ്​ കപ്പ്​ ഫുട്​ബാൾ; അൽഫൈഹാ ടീം ജേതാക്കൾ

സൗദിയിൽ നടന്ന കിങ്​ കപ്പ്​ ഫുട്​ബാൾ ഫൈനലിൽ അൽഫൈഹാ ടീം ജേതാക്കളായി. വ്യാഴാഴ്​ച രാത്രിയാണ്​ ജിദ്ദ കിങ്​ അബ്​ദുല്ല സ്​റ്റേഡിയത്തിൽ കിങ്​ ​കപ്പ്​ 2022 നായുള്ള ഫൈനൽ മത്സരം നടന്നത്​.

അൽഹിലാൽ, അൽഫൈഹാ ടീമുകൾ തമ്മിൽ നടന്ന വാശിയോറിയ മത്സരം സമനിലയിൽ അവസാനിച്ചുവെങ്കിലും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലാണ്​ 3-1 സ്​കോറിന്​​ അൽ ഹിലാലിനെ അൽഫൈഹാ ടീം പരാജപ്പെടുത്തിയത്​.

ആദ്യമായാണ്​ അൽഫൈഹാ ടീം കിങ്​ കപ്പ്​ ജേതാക്കളാകുന്നത്​. ​സൽമാൻ രാജാവിനു വേണ്ടി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ അൽഫൈഹാ ടീമിന്​ കപ്പ്​ സമ്മാനിച്ചു.

മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ, ഡെപ്യൂട്ടി ഗവർണർ അമീർ ബദ്​ർ ബിൻ സുൽത്താൻ, സ്​പോർട്​സ്​ മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ തുർക്കി തുടങ്ങിയവർ മത്സരം കാണാനെത്തിയിരുന്നു.

വൈകീട്ട് മുതൽ മത്സരം കാണാൻ സ്​റ്റേഡിയത്തിലേക്ക്​ ഫുട്ബാൾ ​പ്രമികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. റോഡിലെ തിരക്കൊഴിവാക്കാൻ ട്രാഫിക്ക്​ വകുപ്പ്​ വേണ്ട നടപടികൾ സ്വീകരിച്ചു. ​സ്വദേശികളും വിദേശികളുമായി മത്സരം കാണാനെത്തിയവരാൽ നേരത്തെ തന്നെ സ്​റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.

Post a Comment

0 Comments