Ticker

6/recent/ticker-posts

Header Ads Widget

പത്താം ക്ലാസുകാർക്ക് ഇന്ത്യൻ ആർമിയിൽ അവസരം; 65 ഒഴിവുകൾ ഇവയാണ്...Indian Army Recruitment 2022

പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് അവസരവുമായി (Indian army Recruitment) ഇന്ത്യൻ ആർമി. വാഷർമാൻ, ട്രേഡ്സ് മാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുളള (notification) വിജ്ഞാപനം പുറപ്പെടുവിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ വിജ്ഞാപനം പുറപ്പെടുവിച്ച് 45 ദിവസത്തിനുള്ളിൽ ഓഫ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഇം​ഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം അപേക്ഷകൾ പൂരിപ്പിക്കേണ്ടത്. ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ 65 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

വാഷർമാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് മെട്രിക്കുലേഷനോ തത്തുല്യ യോ​ഗ്യതയോ ഉണ്ടായിരിക്കണം. ട്രേഡ്സ് മാൻ മേറ്റ് ഉദ്യോ​ഗാർത്ഥികൾക്ക് അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ഉദ്യോ​ഗാർത്ഥി 18 നും 25 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

ഓരോ തസ്തികയിലേക്കും വ്യത്യസ്ത അപേക്ഷകളാണ് അയക്കേണ്ടത്. രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് ആയിട്ട് വേണം അപേക്ഷ സമർപ്പിക്കാൻ. “The Commandant, Military Hospital, Defence Colony Road. Chennai, Tamil Nadu, Pin: 600032” എന്ന അ‍ഡ്രസിലാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് കൃത്യമായി എഴുതിയിരിക്കണം. സംവരണ വിഭാ​ഗത്തിൽ ഉൾപ്പെട്ട ഉദ്യോ​ഗാർത്ഥികൾ അക്കാര്യവും കവറിൽ ഇടതുഭാ​ഗത്തായി വ്യക്തമാക്കണം. 100 രൂപയാണ് അപേക്ഷ ഫീസ്.

Post a Comment

0 Comments