Ticker

6/recent/ticker-posts

Header Ads Widget

വായ്പ തിരിച്ചടവ് മുടങ്ങി; വീടിന്റെ ചുമരിൽ സ്‌പ്രേ പെയിന്റടിച്ച് ചോളമണ്ഡലം ഫിനാൻസ്.

വായ്പ തിരിച്ചടവ് മുടങ്ങിയതിന് തിരുവനന്തപുരത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരത. മൂന്ന് മാസം വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീടിന്റെ ചുമരിൽ സ്‌പ്രേ പെയിന്റടിച്ചു. ചോളമണ്ഡലം ഫിനാൻസ് എന്ന സ്ഥാപനമാണ് അക്രമത്തിന് പിന്നിൽ. കൊവിഡ് പ്രതിസന്ധിയിലാണ് വായ്പ തിരിച്ചടവ് മുടങ്ങിയതെന്നാണ് കുടുംബത്തിന്റെ പ്രതികരണം.

തിരുവനന്തപുരം അണ്ടൂർകോണം സ്വദേശികളായ വീണ ഭർത്താവ് ഹാജിത് എന്നിവർ 2020 ജൂലൈയിലാണ് ചോളമണ്ഡലം ഫിനാൻസിൽ നിന്നും ലോണെടുത്തത്. 27,07,721 രൂപയായിരുന്നു ലോൺ തുക. പ്രതിമാസ തിരിച്ചടവ് 33,670 രൂപയാണ്. കൃത്യമായി തിരിച്ചടച്ചിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരി, മാർച്ച് , ഏപ്രിൽ മാസങ്ങളിൽ തിരിച്ചടവ് മുടങ്ങിയിരുന്നു. തുടർന്ന് ഫിനാൻസ് സ്ഥാപനം വീട്ടിൽ നോട്ടിസ് ഒട്ടിച്ചു. പിന്നാലെയാണ് ഈ ക്രൂരത. മാസങ്ങളായി സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ഭീഷണി ഉണ്ടെന്നും കുടുംബം പറയുന്നു.

നേരത്തെ സമാനമായ സംഭവം കൊല്ലം ചവറയിലും നടന്നിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഓഫിസുള്ള ചോളമണ്ഡലം ഫിനാൻസിന്റെ ആസ്ഥാനം തമിഴ്‌നാടാണ്.

Post a Comment

0 Comments