Ticker

6/recent/ticker-posts

Header Ads Widget

GULF NEWS TODAY

🛫കൊവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍.

✒️കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍. 2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കുകളാണിത്. ഇവരില്‍ പകുതിയിലേറെയും യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആകെ 4,23,559 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. ഇവരില്‍ 1,52,126 പേര്‍ യുഇഎയില്‍ നിന്നും 1,18,064 പേര്‍ സൗദി അറേബ്യയില്‍ നിന്നും 51,206 പേര്‍ കുവൈത്തില്‍ നിന്നും 46,003 പേര്‍ ഒമാനില്‍ നിന്നും 32,361 പേര്‍ ഖത്തറില്‍ നിന്നുമാണ് തിരിച്ചെത്തിയത്. ജൂണ്‍ 2020 മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് 1,41,172 ഇന്ത്യക്കാര്‍ തൊഴില്‍ തേടി പോയതായും മന്ത്രി അറിയിച്ചു. ഖത്തറിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത്- 51,496 പേര്‍. യുഎഇയിലേക്ക് ഈ കാലയളവില്‍ 13,567 പേര്‍ മാത്രമാണ് തിരികെ എത്തിയത്.

🛫ഗള്‍ഫ് കറന്‍സികളുടെ മൂല്യം സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു; പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്.

✒️ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുമ്പോള്‍ ഗള്‍ഫ് കറന്‍സികളുടെ മൂല്യവും സര്‍വകാല റെക്കോര്‍ഡിലാണ്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 80 കടന്ന ഇന്ത്യന്‍ രൂപ പിന്നീട് നില അല്‍പം മെച്ചപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 79.86 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.

രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്‍പകള്‍ അടച്ചുതീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്‍പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവര്‍ക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്. ഇന്ത്യന്‍ കറന്‍സിക്കൊപ്പം പാകിസ്ഥാന്‍ കറന്‍സിയും വന്‍ ഇടിവ് നേരിടുന്നതിനാല്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പാകിസ്ഥാനികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് പണമിടപാട് സ്ഥാപനങ്ങള്‍ പറയുന്നു.

ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയുമാണ് രൂപയുടെ മൂല്യത്തെ തളർത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നു. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു.

യുഎഇ ദിര്‍ഹത്തിന് ഇന്ന് 21.74 എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നു. സൗദി റിയാലിന് 21.31 രൂപയും ഖത്തര്‍ റിയാലിന് 21.96 രൂപയും കുവൈത്ത് ദിനാറിന് 259.57 രൂപയും ബഹ്റൈന്‍ ദിനാറിന് 212.39 രൂപയും ഒമാനി റിയാലിന് 207.70 രൂപയമായിരുന്നു ഇന്നത്തെ നിരക്ക്. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാനും വിവിധ എക്സ്ചേഞ്ച് സെന്ററുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പൊതുവേ പ്രവാസികളുടെ തിരക്കേറിയിട്ടുണ്ട്. 

വ്യക്തികള്‍ അയക്കുന്ന പണത്തില്‍ 11 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് യുഎഇയിലെ ഒരു എക്സ്ചേഞ്ച് സ്ഥാപനം അറിയിച്ചു. കറന്‍സി മൂല്യത്തിലെ ഇടിവ് ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും പണമയക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവാണിത്. കഴിഞ്ഞ പാദ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലേക്ക് അയക്കപ്പെടുന്ന പണത്തിന്റെ അളവില്‍ 12.5 ശതമാനം വര്‍ദ്ധനവുണ്ടായെന്നും ഇവര്‍ പറയുന്നു.

🛫ഹജ്ജിനൊടുവിൽ കൺമണി, ആഹ്ളാദത്തിൽ ഗുജറാത്തി ദമ്പതികൾ.

✒️ഹജ്ജിനെത്തി പുണ്യഭൂമിയിൽ വച്ച് ദൈവത്തിന്റെ സമ്മാനമായി കുഞ്ഞു കണ്മണിയെ ലഭിച്ച സന്തോഷത്തിലാണ് ഇന്ത്യൻ ഹാജിമാരായ ആ ദമ്പതികൾ. ഗുജറാത്തികളായ മൗലാന ഹാബീലും മെഹജബിനും. അഹമ്മദാബാദിലെ കലുപൂർ സ്വദേശികളായ ഇവർ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലാണ് ഹജ്ജിന് എത്തിയത്. ജീവിതാഭിലാഷമായ ഹജ്ജിന് തങ്ങൾക്കും അവസരമുണ്ടെന്ന് അറിഞ്ഞപ്പോൾ പൂർണ ഗർഭിണിയായിരുന്നു മെഹജബിൻ. നാഥന്റെ ഭവനത്തിലേക്കുള്ള യാത്രയ്ക്ക് അടങ്ങാത്ത ആവേശമായതോടെ പിന്നീടവർക്ക് ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.

ഭർത്താവ് ഹാബീൽ ആത്മവിശ്വാസം പകരുക കൂടി ചെയ്തതോടെ നിറവയറുമായി ഭർത്താവിനൊപ്പം അവർ പുറപ്പെട്ടു. പിന്നീടെല്ലാ കടമ്പകൾ നിറഞ്ഞവഴികളും അവർക്കു മുമ്പിൽ തുറന്നു. ജൂൺ 25 ന് ഗുജറാത്തിലെ മറ്റു തീർഥാടകർക്കൊപ്പം ജിദ്ദയിൽ വിമാനം ഇറങ്ങി. പ്രയാസം ഏതുമില്ലാതെ ഹാജിമാരോടൊപ്പം ഹജ്ജിലെ എല്ലാ കർമങ്ങളും നിർവഹിച്ചു. ഹജ്ജ് പൂർത്തിയായി മൂന്നുദിവസത്തിന് ശേഷം മക്കയിലെ വിലാദ ആശുപത്രിയിൽ വച്ച് മെഹ്ജബിൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

പുണ്യഭൂമിയിൽ പിറന്ന കൊച്ചു മലാഖായെ അവർ 'ഹാജറ' എന്നവർ പേരു വിളിച്ചു. ഹജ്ജിലെ ത്യാഗത്തിന്റെ നോവേറും ഓർമകൾ ഉണർത്തുന്ന കർമങ്ങൾക്ക് പിന്നിലെ ധീരയായ ആ ചരിത്ര വനിതയുടെ പേര് നൽകാൻ രണ്ടാലൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് ഹാബിൽ പറയുന്നു. ഖുർആൻ മനപ്പാഠമാക്കിയ ഇരുവരും മദ്റസയിൽ അധ്യാപകരായാണ് കുടുംബം പോറ്റുന്നത്. അഹമ്മദാബാദിലെ മസ്ജിദിലെ ഇമാം കൂടിയാണ് മൗലാനാ എന്ന് ആളുകൾ ബഹുമാനത്തോടെ വിളിക്കുന്ന ഹാബീൽ ഇസ്ഹാഖ് പട്ടേൽ. മകളെയും ഖുർആൻ മനപാഠമാക്കുന്നവൾ (ഹഫിദ) ആക്കാനും മതവിജ്ഞാനീയങ്ങളിൽ പണ്ഡിതയാക്കാനും ആണ് അഭിലാഷമെന്നും ഇരുവരും പറയുന്നു.

ഹജ്ജിനെത്തിയ ദമ്പതികൾക്ക് കുഞ്ഞുപിറന്നതറിഞ്ഞ്, ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും ഹജ്ജ് സർവിസ് കമ്പനിയും നേരിട്ടെത്തി ആശംസകൾ നേർന്നിരുന്നു. ആശുപത്രിയിലും മറ്റും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് ഇവർ പറയുന്നു. പുതിയ വാവയെ കാണാൻ കാത്തിരിക്കുകയാണ് നാട്ടിൽ അഹമ്മദും ഖദീജയും, ദമ്പതികളുടെ മൂത്ത മക്കൾ. പുണ്യഭൂമിയിൽ നിന്നും മടങ്ങുന്നതിനു മുമ്പ് ഹാജറയെയും കൂട്ടി ഉംറ നിർവഹക്കണം, മദീന സന്ദർശിക്കണം എന്ന ലക്ഷ്യങ്ങളാണ് ഇനി ദമ്പതികൾക്കുള്ളത്. ആഗസ്റ്റ് അഞ്ചിനാണ് ഇവർ മദീനവഴി നാട്ടിലേക്ക് മടങ്ങുന്നത്.

🛫സൗദിയിൽ 376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 660 പേർക്ക് കൂടി കൊവിഡ് മുക്തി.

✒️സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 660 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ പുതുതായി 376 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 807,591 ആയി. ആകെ രോഗമുക്തരുടെ എണ്ണം 791,438 ആയി ഉയർന്നു. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 9,239 ആയി ഉയർന്നു. 

രോഗബാധിതരിൽ 6,914 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 148 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 13,755 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 120, ജിദ്ദ 74, ദമ്മാം 29, മക്ക 23, മദീന 14, അബ്ഹ 12, ബുറൈദ 8, ഹുഫൂഫ് 8, ദഹ്റാൻ 6, ഹാഇൽ 5, ത്വാഇഫ് 4, ഖമീസ് മുശൈത്ത് 4, ജീസാൻ 4, ഖത്വീഫ് 4, അൽബാഹ 3, നജ്റാൻ 3, ദവാദ്മി 3, ഉനൈസ 3, അൽറസ് 3, ജുബൈൽ 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 660 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ പുതുതായി 376 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 807,591 ആയി. ആകെ രോഗമുക്തരുടെ എണ്ണം 791,438 ആയി ഉയർന്നു. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 9,239 ആയി ഉയർന്നു. 

രോഗബാധിതരിൽ 6,914 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 148 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 13,755 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 120, ജിദ്ദ 74, ദമ്മാം 29, മക്ക 23, മദീന 14, അബ്ഹ 12, ബുറൈദ 8, ഹുഫൂഫ് 8, ദഹ്റാൻ 6, ഹാഇൽ 5, ത്വാഇഫ് 4, ഖമീസ് മുശൈത്ത് 4, ജീസാൻ 4, ഖത്വീഫ് 4, അൽബാഹ 3, നജ്റാൻ 3, ദവാദ്മി 3, ഉനൈസ 3, അൽറസ് 3, ജുബൈൽ 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

🛫സൗദിയില്‍ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 10,937 നിയമലംഘകര്‍.

✒️സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 10,937 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂലൈ 14 മുതല്‍ ജൂലൈ 20 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.  

അറസ്റ്റിലായവരില്‍ 6,564 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 2,852 പേരെ പിടികൂടിയത്. 1,521 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 350 പേര്‍. ഇവരില്‍ 30 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 60 ശതമാനം പേര്‍ എത്യോപ്യക്കാരും 10 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 30 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 9 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തം 59,898 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്, അതില്‍ 56,458 പുരുഷന്മാരും 3,440 സ്ത്രീകളുമാണ്. 47,947 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിനും അവരുടെ വിമാന ടിക്കറ്റ് നടപടികള്‍ക്കുമായി അവരുടെ നയതന്ത്ര ഓഫീസിലേക്ക് റഫര്‍ ചെയ്തു. 9,875 നിയമലംഘകരെ നാടുകടത്തി.

Post a Comment

0 Comments