Ticker

6/recent/ticker-posts

Header Ads Widget

എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്‌ക്ക് 12.30 ന് തൃശൂർ പ്രസ് ക്ലബിൽ മന്ത്രി ആർ ബിന്ദു റാങ്ക് പ്രഖ്യാപനം നടത്തും. ജൂലായ് 4 ന് നടത്തിയ പ്രവേശന പരീക്ഷയുടെ സ്കോർ മൂല്യനിർണ്ണയത്തിന് ശേഷം ഓഗസ്റ്റ് 3 ന് പ്രസിദ്ധീകരിച്ചിരുന്നു

പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നിവയ്ക്ക് ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിനും തുല്യപരിഗണന നൽകിയുള്ള സ്റ്റാന്റേഡൈസേഷനിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. എൻജിനിയറിംഗ് പേപ്പർ ഒന്ന് പരീക്ഷ 1,02,066 പേരും പേപ്പർ രണ്ട് പരീക്ഷ 75,784 പേരുമാണ് എഴുതിയത്.

Post a Comment

0 Comments