Ticker

6/recent/ticker-posts

Header Ads Widget

'ശ്ശെടാ, വംശനാശം വന്നെന്ന് കരുതിയതാണ്, സ്കൂൾ-കോളേജിന് മുന്നിലെ 'പൂ'വാലശല്യം തീർക്കാൻ കേരള പൊലീസിന്‍റെ '112' വഴി

സ്‌കൂള്‍-കോളേജ് പരിസരങ്ങളില്‍ കോറോണക്ക് ശേഷം വീണ്ടും 'പൂ'വാലശല്യം ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പോലീസ്. ഇത്തരക്കാരെ പൂട്ടാന്‍ പട്രോളിങ് ഉള്‍പ്പെടെ പോലീസ് സജ്ജമാണെന്നും ശല്യം ഉണ്ടായാല്‍ 112ലേക്ക് വിളിക്കാനും കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

പൂവാലന്മാർക്ക് വംശനാശം വന്നെന്ന് കരുതിയതാണെന്നും എന്നാല്‍, വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. പോസ്റ്റിന് താഴെ കമന്‍റുകളുടെ പ്രളയമാണ്. പൂവാല ശല്യത്തിന് ഇരയാകുന്നതായി കാണിച്ച് പെണ്‍കുട്ടികളും തങ്ങളെ പെണ്‍കുട്ടികള്‍ ശല്യംചെയ്യുന്നതായി പരാതിപ്പെട്ട് ആണ്‍കുട്ടികളും കമന്‍റുകള്‍ ഇടുന്നുണ്ട്.
'കുറെ പെണ്‍കുട്ടികള്‍ പുറകെ നടന്ന് ശല്യം ചെയ്യുന്നു. ഞങ്ങളുടെ കേസ് എടുക്കുവോ' എന്ന ഒരാളുടെ ചോദ്യത്തിന് പോലീസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'പിറകെ നടക്കുമ്പോള്‍ പിറകല്ലെ കാണൂ.. അവരെ ഒന്ന് തിരിഞ്ഞ് നോക്കിയേര്.. എല്ലാം ശരിയാകും'.
പോലീസിന്റെ ഈ പ്രതികരണം ബോഡി ഷെയിമിങ് ആണെന്നും ശല്യംചെയ്യുന്ന പെണ്‍കുട്ടികളെ പിന്തുണയ്ക്കുന്നതാണെന്നും ആരോപിച്ച് ഒരുവിഭാഗം സാമൂഹിക മാധ്യമ ഉപയോക്താക്കളും രംഗത്തെത്തി. ജെന്‍ഡര്‍ ന്യൂട്രല്‍ കാലത്ത് പുരുഷന്‍മാരെ മാത്രം ശല്യക്കാരായി കാണുന്നതും നടപടി എടുക്കുന്നതും അനീതിയാണെന്നാണ് മറ്റൊരു വാദം.

Post a Comment

0 Comments