Ticker

6/recent/ticker-posts

Header Ads Widget

പ്രവാസി വാർത്തകൾ ചുരുക്കത്തിൽ...

🇦🇪രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി സ്വന്തമാക്കാം; ഇന്ന് മുതല്‍ അഞ്ച് ദിവസം 'ഗോള്‍ഡന്‍ ബൊണാന്‍സ'.

✒️രണ്ട് ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ഗോള്‍ഡന്‍ ബൊണാന്‍സ പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ഒക്ടോബര്‍ 26 മുതല്‍ 30 വരെയാണ് ബിഗ് ടിക്കറ്റില്‍ നിന്ന് അധിക നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ഈ അസുലഭ അവസരം. ഓഫര്‍ കാലയളവില്‍ "ബൈ 2, ഗെറ്റ് 1 ഫ്രീ" എന്ന ഓഫറില്‍ രണ്ട് ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ, തെരഞ്ഞെടുക്കപ്പെടുന്ന 25 ഭാഗ്യവാന്മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടി അധികമായി സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ഇങ്ങനെ ആകെ അഞ്ച് ബിഗ് ടിക്കറ്റുകളാണ് ലഭിക്കുക.

ഉറപ്പുള്ള സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ വലിയ അവസരങ്ങളൊരുക്കുകയാണ് പുതിയ ഓഫറിലൂടെ ബിഗ് ടിക്കറ്റ്. ഗോള്‍ഡന്‍ ബൊണാന്‍സയില്‍ പങ്കെടുക്കുന്നവര്‍ ഒക്ടോബറിലെ അടുത്ത പ്രതിവാര നറുക്കെടുപ്പിലും ഉള്‍പ്പെടും. ഇതിലെ വിജയിക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമായിരിക്കും സമ്മാനം ലഭിക്കുക.

നവംബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം 7.30നായിരിക്കും ബിഗ് ടിക്കറ്റിന്റെ അടുത്ത തത്സമയ നറുക്കെടുപ്പ് ആരംഭിക്കുക. 2.5 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിനും അന്ന് അവകാശികളെ തെരഞ്ഞെടുക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം ദിര്‍ഹവും നാലാം സമ്മാനം 50,000 ദിര്‍ഹവുമാണ്. ഇതിന് പുറമെ 10 വിജയികള്‍ക്ക് 20,000 ദിര്‍ഹം വീതവും ലഭിക്കും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് വഴിയും യുട്യൂബ് ചാനലിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.

യുഎഇയിലെ അടുത്ത കോടീശ്വരന്മാരാവാനുള്ള ഒരു ആയുഷ്‍കാലത്തെ അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റ് വെബ്‍സൈറ്റില്‍ നിന്നും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും വാര്‍ത്തകളും അറിയുന്നതിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ സന്ദര്‍ശിക്കാം.

കുറിച്ച് അറിഞ്ഞ സന്ദീപ്, ആറ് വര്‍ഷത്തിലേറെയായി 20 സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍, ഒരിക്കല്‍ തന്നെ തേടി വിജയിയായെന്ന് അറിയിച്ചുള്ള ഫോണ്‍ കോള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരുമെന്നും ഒരു ദിവസം ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

നറുക്കെടുപ്പില്‍ ഉറപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കുന്ന വിജയികളുടെ വിവരങ്ങള്‍ താഴെ പറയുന്ന ദിവസങ്ങളില്‍ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.aeലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കും. 

നാലാമത് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പ്: ഒക്ടോബര്‍ 21 മുതല്‍ 31 വരെ. നറുക്കെടുപ്പ് തീയ്യതി - നവംബര്‍ 1 (ചൊവ്വാഴ്ച)
2.5 കോടി ദിര്‍ഹം ഗ്രാന്റ് പ്രൈസ് നല്‍കുന്ന തത്സമയ നറുക്കെടുപ്പ്: നവംബര്‍ 3 (വ്യാഴാഴ്ച).
ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഔദ്യോഗിക വെബ്‍സൈറ്റോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോ സന്ദര്‍ശിക്കാം. വലിയ വിജയം നേടാനുള്ള അവസരമാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

വെബ്സൈറ്റ്- www.bigticket.ae
ട്വിറ്റര്‍- https://twitter.com/BigTicketAD

ഫേസ്ബുക്ക്-https://www.facebook.com/bigticketae

ഇന്‍സ്റ്റഗ്രാം- https://www.instagram.com/bigticketauh/

യൂട്യൂബ്- https://www.youtube.com/c/BigTicketAbuDhabiAD

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

🇦🇪ദുബായ്: ജനന, മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുമെന്ന് DHA.

✒️എമിറേറ്റിലെ ജനന, മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇപ്പോൾ സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ വിപുലീകരിച്ചതായാണ് DHA അറിയിച്ചിരിക്കുന്നത്. നേരത്തെ ദുബായിലെ പൊതു മേഖലയിലെ ഒരു ഹോസ്പിറ്റലിൽ നിന്നാണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്.

നിലവിൽ HMS മിർദിഫ് ഹോസ്പിറ്റൽ, മെഡ്കെയർ ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ എന്നീ ഹോസ്പിറ്റലുകളിൽ നിന്ന് കൂടി ഈ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. സമീപ ഭാവിയിൽ സ്വകാര്യ മേഖലയിലെ കൂടുതൽ ആശുപത്രികളിൽ നിന്ന് കൂടി ഈ സേവനങ്ങൾ ലഭ്യമാക്കുമെന്നും DHA അറിയിച്ചിട്ടുണ്ട്.

അൽ ജദ്ദാഫിലെ DHA-യുടെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രത്തിൽ നിന്നും ഈ സേവനം ലഭ്യമാണ്. ഇത്തരം സർട്ടിഫിക്കറ്റുകൾ പ്രിന്റ് രൂപത്തിലും, ഇ-സർട്ടിഫിക്കറ്റ് രൂപത്തിലും ലഭ്യമാക്കുന്നതാണ്. എമിറേറ്റിലെ ഹോസ്പിറ്റലുകളിൽ നിന്ന് ഈ സേവനം ലഭ്യമാക്കിയ സാഹചര്യത്തിൽ അൽ കരാമയിലെയും, അൽ റാഷിദിയയിലെയും മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ നിന്നുള്ള ഈ സേവനം നിർത്തലാക്കിയിട്ടുണ്ട്.

🇴🇲ഒമാൻ: ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർക്കുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ.

✒️ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ഒമാൻ എയർപോർട്ട്സ് വ്യോമയാന കമ്പനികൾക്ക് ഒരു ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്. താഴെ പറയുന്ന നിബന്ധനകളാണ് ഇതിൽ പറഞ്ഞിരിക്കുന്നത്:

ജി സി സി രാജ്യങ്ങളിലെ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള മുഴുവൻ പേർക്കും ഒമാനിലേക്ക് വാണിജ്യ, വ്യാപാര ആവശ്യങ്ങൾക്കായി പ്രവേശിക്കാവുന്നതാണ്.
ഇവർ റെസിഡൻസി വിസ ലഭിച്ചിട്ടുള്ള രാജ്യത്ത് നിന്ന് നേരിട്ട് ഒമാനിലേക്ക് പ്രവേശിക്കണം എന്ന് നിർബന്ധമില്ല.
ഇവർക്ക് ഏത് രാജ്യത്ത് നിന്നും, ഏത് സമയത്തും പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ചുരുങ്ങിയത് മൂന്ന് മാസത്തെ സാധുതയുള്ള ജി സി സി റെസിഡൻസി വിസകളിലുള്ളവർക്കാണ് ഈ അനുമതി.

🇶🇦ലോകകപ്പ് യാത്രികർക്ക് സന്തോഷവാർത്ത; കൊവിഡ് പരിശോധനയില്‍ ഇളവുകള്‍, വ്യക്തമാക്കി ഖത്തര്‍ അധികൃതര്‍.ലോകകപ്പ് ഫുട്ബാളിനായി ഖത്തറിലേക്ക് യാത്രക്കൊരുങ്ങുന്ന സന്ദർശകർക്ക് സ​ന്തോഷവാർത്തയുമായി ആരോഗ്യമന്ത്രാലയം. നവംബർ ഒന്ന് മുതൽ രജ്യത്തേക്ക് പുറപ്പെടുന്നവർക്ക് യാത്രക്ക് മുമ്പുള്ള കോവിഡ് പി.സി.ആർ, റാപിഡ് ആന്റിജൻ പരിശോധനകൾ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.

ഖത്തറിലെ താമസക്കാർ രാജ്യത്ത് എത്തി 24 മണിക്കൂറിനുള്ള റാപിഡ് ആന്റിജൻ അല്ലെങ്കിൽ പി.സി.ആർ പരിശോധന നടത്തണമെന്ന നിർദേശവും ഒഴിവാക്കി. ലോകകപ്പിനായി ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയാകാർഡ് വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന നവംബർ ഒന്ന് മുതൽ ഇളവുകൾ പ്രാബല്ല്യത്തിൽ വരും.

ഖത്തറിലും ലോകത്തും കോവിഡ് കേസുകൾ ഗണ്യമായി കുറയുകയും, പൊതുജനങ്ങൾ വാക്സിൻ സ്വീകരിച്ച് രോഗത്തിനെതിരെ ആരോഗ്യ സുരക്ഷ പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രാലയം തീരുമാനിച്ചത്.

നവംബർ 20ന് ലോകകപ്പ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കാനിരിക്കെയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള യാത്രക്കാർക്ക് കോവിഡ് പരിശോധനയിൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. നേരത്തെയുള്ള അറിയിപ്പു പ്രകാരം യാത്രക്ക് 48 മണിക്കൂറിനുള്ളിലായി കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ഉറപ്പാക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഈ നിബന്ധന ഒഴിവായതോടെ കോവിഡ് പരിശോധനാ ഫലത്തിന്റെ ആശങ്കകളി​ല്ലാതെ തന്നെ ഖത്തറിലേക്ക് പുറപ്പെടാം.

🇰🇼കൊവിഡ് പ്രതിസന്ധി; രാജ്യം വിട്ടത് 382,000 പ്രവാസികൾ.

✒️കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുവൈത്ത് വിട്ടത് 382,000 പ്രവാസികളെന്ന് കണക്കുകള്‍. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 2.3 ശതമാനം വർധനയുണ്ടായി. 

എന്നാല്‍ വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇത് ഇപ്പോഴും കുറവാണ്. 2019ലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനേക്കാൾ 11.4 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022ന്റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം കുവൈത്തിലെ ജനസംഖ്യ വ്യത്യസ്തമായ തലത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ അത് 3.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നു. 

കുവൈത്തി പൗരന്മാരുടെ വളർച്ചാ നിരക്കിൽ വ്യത്യാസമൊന്നും വന്നിട്ടില്ല. കഴിഞ്ഞ രണ്ടര വർഷത്തിലും വാർഷികാടിസ്ഥാനത്തിൽ രണ്ട് ശതമാനം എന്ന നിലയിലാണ് ജനസംഖ്യയിലെ കുവൈത്തി പൗരന്മാരുടെ വളർച്ചാ നിരക്ക്.‌‌ ലേബർ മാർക്കറ്റിൽ കഴിഞ്ഞ വർഷം കുവൈത്തി പൗരന്മാരുടെ തൊഴിൽ നിരക്കിൽ ഗണ്യമായ വർധനയുണ്ടായി. സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ കൂടിയതാണ് ഇതിന്റെ കാരണം. രാജ്യത്തേക്ക് എത്തുന്നവരുടെ കാര്യത്തിൽ ഇന്ത്യക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കുറവ് വന്നിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ‌ 15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. രണ്ടാമതുള്ളത് ഈജിപ്തിൽ നിന്നുള്ളവരാണ്.

🇶🇦ഖത്തറില്‍ നാളെ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന.

✒️ഖത്തറില്‍ നാളെ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന (ഇസ്തിസ്ഖ) നടത്തും. പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുക്കും.

രാവിലെ 5.53നാണ് രാജ്യത്ത് സമൃദ്ധമായ മഴ ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത്. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ അമീറും നമസ്‌കാരത്തില്‍ പങ്കെടുക്കും. രാജ്യത്തെ പള്ളികളിലും മഴ പ്രാര്‍ത്ഥന നടക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു

🇸🇦മാസങ്ങള്‍ക്ക് ശേഷം റിയാദില്‍ തിരിച്ചെത്തി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്.

✒️മാസങ്ങള്‍ക്ക് ശേഷം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ജിദ്ദയില്‍ നിന്ന് റിയാദിലെത്തി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം റിയാദിലെത്തിയത്. മാസങ്ങളോളം ജിദ്ദയിലായിരുന്നു രാജാവ് കഴിഞ്ഞത്.

കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ സല്‍മാന്‍ രാജാവിനെ റിയാദ് മേഖലയിലെ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനും റിയാദ് മേഖലയുടെ ഡെപ്യൂട്ടി അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും ചേര്‍ന്ന് സ്വീകരിച്ചു. മക്കയിലെ അമീറും സൗദി ഭരണാധികാരിയുടെ ഉപദേശകനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലാണ് ജിദ്ദയിലെ കിങ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ യാത്രയാക്കിയത്.

ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് രാജകുമാരന്‍, മന്‍സൂര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഖാലിദ് ബിന്‍ സാദ് ബിന്‍ ഫഹദ് രാജകുമാരന്‍, സത്താം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഫൈസല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്, റകാന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ എന്നിങ്ങനെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സല്‍മാന്‍ രാജാവിനെ അനുഗമിച്ചു.

🇦🇪മൂന്ന് പ്രവാസികളുടെ ജീവിതം മാറിമറിഞ്ഞത് മഹ്‍സൂസില്‍ നിന്നുള്ള ഒറ്റ ഫോണ്‍കോളില്‍.
✒️യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ്, 2022 ഒക്ടോബര്‍ 22ന് നടന്ന തങ്ങളുടെ 99-ാമത് നറുക്കെടുപ്പിലൂടെ പുതിയ വിജയികളെ സ്വാഗതം ചെയ്‍തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി 29ല്‍ അധികം മള്‍ട്ടിമില്യനയര്‍മാരെയാണ് മഹ്‍സൂസ് സൃഷ്ടിച്ചത്. അവരില്‍ തന്നെ ഒന്‍പത് പേര്‍ക്ക് സമ്മാനം ലഭിച്ചത് ഈ വര്‍ഷം തന്നെയായിരുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പേരാണ് റാഫിള്‍ ഡ്രോയില്‍ വിജയികളായി 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്.

ഒരു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലെ ജീവനക്കാരനായ എത്യോപ്യന്‍ പൗരന്‍ അലി, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി യുഎഇയില്‍ ജീവിക്കുകയാണ്. 32 വയസുകാരനായ അദ്ദേഹം എല്ലാ ആഴ്ചയും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ജോലിത്തിരക്കുകളിലായിരുന്നപ്പോഴാണ് നറുക്കെടുപ്പ് നടന്നത്. വിജയിയായ വിവരം അവിടെവെച്ച് ഒരു സുഹൃത്ത് അദ്ദേഹത്തെ അറിയിച്ചു. വലിയ വിജയം കൈവന്ന സന്തോഷം അലിയ്ക്ക് അടക്കിവെയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. ജീവിതത്തില്‍ ഇതാദ്യമായാണ് അദ്ദേഹത്തിന് ഒരു സമ്മാനം ലഭിക്കുന്നത്.

'ഞാന്‍ വിജയിയായെന്ന് അറിയിച്ചുകൊണ്ട് ഞായറാഴ്ച മഹ്‍സൂസില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു. യുഎഇയില്‍ തന്നെയുള്ള ഒരു ബിസിനസില്‍ നിക്ഷേപം നടത്താന്‍ സാധിക്കുമെന്നതിനാല്‍ ഈ വിജയം എന്റെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും. ഒപ്പം ഭാര്യയ്ക്ക് ഒരു പുതിയ സ്‍മാര്‍ട്ട് ഫോണ്‍ സമ്മാനം നല്‍കാനും പദ്ധതിയിടുന്നുണ്ട്' - അലി പറഞ്ഞു.

ജ്വല്ലറി സ്റ്റോറില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ ശ്രീരാഗിനും അപ്രതീക്ഷിത ടെലിഫോണ്‍ കോളിലൂടെയാണ് ഭാഗ്യം കൈവന്നത്. 36 വയസുകാരനായ ശ്രീരാഗ് ആകെ അഞ്ച് തവണ മാത്രമാണ് മഹ്‍സൂസില്‍ പങ്കെടുത്തിട്ടുള്ളത്. അപ്പോഴേക്കും വലിയ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. ഇനി കുറേകൂടി സജീവമായി നറുക്കെടുപ്പില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 'ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ ശനിയാഴ്ച തത്സമയ നറുക്കെടുപ്പ് കാണാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ സമ്മാനം കിട്ടിയെന്ന് അറിയിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ തന്നെ മഹ്‍സൂസില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ സത്യത്തില്‍ അത്ഭുതപ്പെട്ടുപോയി - ശ്രീരാഗ് പറയുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ് ശ്രീരാഗ്. തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിതം സമ്മാനിക്കുന്നതില്‍ യുഎഇ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. നറുക്കെടുപ്പില്‍ സമ്മാനം കിട്ടിയ വിവരം അദ്ദേഹം ഇതുവരെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടില്ല. എന്നാല്‍ ഈ വലിയ വിജയത്തിലൂടെ കൈവരുന്ന തുക തന്റെ സഹോദരിയെ സഹായിക്കാനും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഉപയോഗിക്കുമെന്ന് അദ്ദേഹം പറയുന്നു.

സിറിയന്‍ പൗരനായ ഇന്റീരിയര്‍ ഡിസൈനര്‍ മഹ്‍മൂദാണ് ഇക്കഴിഞ്ഞ ഞായറാഴ്ച തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ആ ഫോണ്‍ മഹ്‍സൂസില്‍ നിന്ന് ലഭിച്ച മറ്റൊരാള്‍. പത്ത് തവണ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്ത അദ്ദേഹം, പത്താം തവണ തന്നെ ഭാഗ്യം കടാക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.

സമ്മാനത്തുക എങ്ങനെ ബുദ്ധിപൂര്‍വം ചെലവഴിക്കണമെന്ന് ഈ 37 വയസുകാരന്‍ ഇപ്പോഴും ആലോചിക്കുന്നതേയുള്ളൂ. എന്നാല്‍ അത് തന്റെ ജീവിതത്തില്‍ പ്രകടമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. 

മഹ്‍സൂസില്‍ പങ്കെടുക്കാന്‍ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് വേണ്ടത്. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും, മഹ്‌സൂസ് ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാനുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതുവഴി ഒന്നാം സമ്മാനമായ 20,000,000 ദിര്‍ഹം (പരിമിതകാല ഓഫര്‍), രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായ 350 ദിര്‍ഹം എന്നിവ നേടാനുള്ള അവസരം ലഭിക്കും. ഇതേ ടിക്കറ്റുകള്‍ മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന റാഫിള്‍ ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടു‍കയും ചെയ്യും. 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയും അഞ്ച് സംഖ്യകള്‍ തെരഞ്ഞെടുക്കുകയും മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.

🛫കറൻസി ട്രാൻസ്ഫർ വിപണിയിൽ മണി ട്രാൻസ്ഫർ കമ്പനികൾ വിജയം തുടരാൻ ഇതാണ് കാരണം

✒️വിദേശത്ത് നിന്നുള്ള പണം അയക്കൽ രാജ്യങ്ങളുടെ വികസനത്തിലും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമാണ്. ഇന്ത്യ പോലെയുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ കുടുംബങ്ങൾക്ക് വരുമാനം എന്നതിനൊപ്പം സമ്പദ് വ്യവസ്ഥയുടെ വികാസത്തിനും ഇത് ഉപകരിക്കും. വിദേശത്ത് നിന്നുള്ള പണം അയക്കലിൽ 2021ൽ ഒന്നാമതായിരുന്നു ഇന്ത്യ. ഈ വർഷവും ഇത് വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം എട്ട് ശതമാനം വർധനയാണ് വിദേശത്ത് നിന്നുള്ള പണം അയക്കലിൽ രേഖപ്പെടുത്തിയത്. പ്രതിവർഷം ഒരു ലക്ഷം ഇന്ത്യൻ പൗരന്മാർ വിദേശരാജ്യങ്ങളിൽ താമസമാക്കുമ്പോൾ ഈ കണക്ക് ഇനിയും കൂടാനെ തരമുള്ളൂ. 

വിദേശത്ത് നിന്നുള്ള പണമയക്കൽ പലകാര്യങ്ങൾക്കാകാം. കുടുംബത്തിലെ ചെലവ്, നിക്ഷേപം, വിദ്യാഭ്യാസം, പട്ടിക നീളുന്നു. ആവശ്യം എന്തായാലും ഏറ്റവും മികച്ച പണമയക്കൽ സർവീസ് തന്നെ തെരഞ്ഞെടുക്കുകയാണ് ഉചിതം. അന്താരാഷ്ട്ര മണി ട്രാൻസ്ഫറിന് വളരെ വിശ്വസ്തമായ ചോയ്സുകളുണ്ട്, വെസ്റ്റേൺ യൂണിയൻ പോലെ. വെസ്റ്റേൺ യൂണിയന്റെ WU.com എന്ന പോർട്ടലും ആൻ‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളും ഇപ്പോൾ ഡിജിറ്റലായി പണമിടപാടുകൾ നടത്താൻ സഹായിക്കും.

ലോകം മുഴുവൻ ഏതാണ്ട് 17.9 ദശലക്ഷം ഇന്ത്യൻ പൗരന്മാർ ജീവിക്കുന്നുണ്ട് എന്നാണ് കണക്ക്. മണി ട്രാൻസ്ഫർ സേവനങ്ങൾ ഏറ്റവും അധികം ഉപയോഗിക്കേണ്ടി വരുന്നതും ഇന്ത്യക്കാർക്ക് തന്നെയാകും. സ്ഥിരമായി നാട്ടിലേക്ക് പണമയക്കുന്നവർക്ക് മികച്ച എക്സ്ചേഞ്ച് നിരക്ക് ഉറപ്പാക്കുന്ന സർവീസുകൾ ആശ്രയിക്കേണ്ടി വരും. പണമയക്കലിന് ബാങ്കുകൾ സൗകര്യം നൽകുന്നുണ്ട്, പക്ഷേ, കൃത്യമായ എക്സ്ചേഞ്ച് നിരക്കുകൾക്ക് മണി ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റുകളെ തന്നെ ആശ്രയിക്കുന്നതാണ് നല്ലത്. യു.എ.ഇ. പോലെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നവർക്ക് ഏറ്റവും മികച്ച ഓൺലൈൻ എക്സ്ചേഞ്ച് നിരക്കുകൾ ഉറപ്പാക്കാൻ വെസ്റ്റേൺ യൂണിയൻ സഹായിക്കുന്നു.
 
നിക്ഷേപങ്ങൾക്കായി നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വീട്ടിലേക്ക് അയക്കുന്ന പണം അതുകൊണ്ട് തന്നെ ഏറ്റവും ലാഭകരമായി ട്രാൻസ്ഫർ ചെയ്യുക എന്നതാണ് എപ്പോഴും പ്രവാസികൾ ആഗ്രഹിക്കുന്നത്. ഒറ്റത്തവണ ട്രാൻസ്ഫറുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന തുക ചെറുതാണെങ്കിലും സ്ഥിരമായി മണി ട്രാൻസ്ഫർ ചെയ്യുന്നവർക്ക് ഈ വിനിമയം ലാഭകരമല്ല.

വലിയ ശൃംഖലയുള്ള ഒരു മണിട്രാൻസ്ഫർ സേവനദാതാവിനെ നിങ്ങൾ തെരഞ്ഞെടുത്താൽ സ്വാഭാവികമായും വളരെ കുറഞ്ഞ ഫീസ് മാത്രം നൽകിയാൽ മതിയാകും. വെസ്റ്റേൺ യൂണിയന് 130 രാജ്യങ്ങളിലും ഭരണ കേന്ദ്രങ്ങളിലും സാന്നിധ്യമുണ്ട്. യു.എ.ഇ.യിൽ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കും കാർഡുകളിലെക്കും വാലറ്റുകളിലെക്കും പണമയക്കാം. 200 രാജ്യങ്ങളിൽ ഈ സേവനം ലഭ്യമാണ്. നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ പണം അയക്കാനാകും.

ബാങ്കുകളെക്കാൾ ഇന്ത്യക്കാർ മണി ട്രാൻസ്ഫർ കമ്പനികളെ തെരഞ്ഞെടുക്കാൻ കാരണം വളരെ എളുപ്പത്തിൽ സേവനങ്ങൾ സാധ്യമാണെന്നതും വേഗത്തിൽ ട്രാൻസ്ഫർ ചെയ്യാനാകും എന്നതുമാണ്. ഇതോടൊപ്പം സ്ഥിരം ഉപയോക്താക്കൾക്ക് വെസ്റ്റേൺ യൂണിയൻ നൽകുന്ന കൃത്യമായ മാർഗനിർദേശങ്ങളും വളരെ ഉപകാരപ്പെടുന്നു. കറൻസി മാർക്കറ്റിലെ വ്യതിയാനങ്ങൾ തിരിച്ചറിയാൻ വെസ്റ്റേൺ യൂണിയൻ സഹായിക്കുന്നു. വെസ്റ്റേൺ യൂണിയൻ വെബ്സൈറ്റും മൊബൈൽ ആപ്പും നൽകുന്ന വിവരങ്ങളിൽ നിലവിലെ എക്സ്ചേഞ്ച് റേറ്റുകൾ, ഫീസ്, മണി ട്രാൻസ്ഫർ ട്രാക്കിങ്, ഇതുവരെയുള്ള ട്രാൻസ്ഫറുകൾ, പെൻഡിങ് ട്രാൻസ്ഫറുകൾ, ഓരോ രാജ്യങ്ങളിലും ലഭ്യമായ വിവിധ പേ ഔട്ട് ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നു.

പണം സ്വീകരിക്കുന്നതിൽ മാത്രമല്ല പുറത്തേക്ക് നൽകുന്നതിലും ഇന്ത്യ തന്നെയാണ് ഒന്നാമത്. വിദ്യാഭ്യാസം, നിക്ഷേപം എന്നിവയിലാണ് പൊതുവെ കൂടുതൽ പണം ഇന്ത്യക്കാർ സ്വീകരിക്കുന്നത്. ഇത് പുറത്തേക്കുള്ള ട്രാൻസ്ഫറിനും കാരണമാകുന്നുണ്ട്. ഉദാഹരണമായി സ്ഥലം വാങ്ങുക, ചികിത്സ, പുറത്തുള്ള വിദ്യാഭ്യാസം, നിക്ഷേപം എന്നിവക്ക് ഇന്ത്യക്കാർ പണം ട്രാൻസ്ഫർ ചെയ്യുന്നു.

ട്രാൻസ്ഫർ നിരക്കിൽ ലാഭം നേടാം എന്നതിനൊപ്പം സുരക്ഷിതത്വവും ട്രാൻസ്ഫർ സർവീസുകൾ ഉറപ്പുവരുത്തുന്നു. ഇപ്പോൾ പണമയക്കാൻ ഒരു ബട്ടൺ തൊടേണ്ട ആവശ്യമേയുള്ളൂ. മൊബൈൽ ആപ്പിലും ഓൺലൈൻ ട്രാൻസ്ഫറിലും നിങ്ങൾക്ക് ഏത് രീതിയിലാണ് പണമയക്കേണ്ടത് എന്ന് മുൻകൂട്ടി സജ്ജീകരിക്കാം. സ്ഥിരമായി പണം അയക്കാനോ, ഒറ്റത്തവണ മാത്രം പണമയക്കാനോ വേണ്ടി നിങ്ങൾക്ക് സെറ്റിങ്സുകൾ ഉണ്ടാക്കാം. പണമയക്കാൻ ടൈം സോണുകൾ തടസ്സമാകുകയോ സമയം നഷ്ടപ്പെടുത്തുകയോ വേണ്ട എന്നതാണ് ആശ്വാസം. ഇതോടൊപ്പം വെസ്റ്റേൺ യൂണിയൻ പോലെയുള്ള സേവനദാതാക്കൾക്ക് 24 മണിക്കൂർ കസ്റ്റമർ സപ്പോർട്ടും ഉണ്ട്.

സ്പെഷ്യലിസ്റ്റ് ടൂളുകളും പ്രൊഡക്റ്റുകൾക്കും പിന്നിൽ എപ്പോഴും കരുതലിന്റെ ഒരു മനുഷ്യ സ്പർശം കൂടെ വെസ്റ്റേൺ യൂണിയൻ ഉറപ്പുവരുത്തുന്നുണ്ട്. അതിവേഗം ട്രാൻസ്ഫറുകൾക്ക് ഗ്രേറ്റ് ഇന്റർനാഷണൽ പെയ്മെന്റ് സ്പെഷ്യലിസ്റ്റുകൾ സഹായത്തിനുണ്ട്. വലിയ ശൃംഖലയാണ് വെസ്റ്റേൺ യൂണിയന്റെത്. ഇന്ത്യയുടെ ഏറ്റവും വിദൂരമായ കോണിലേക്കും നിങ്ങൾക്ക് പണമയക്കാനാകും; അന്താരാഷ്ട്ര മണി ട്രാൻസ്ഫറിലെ സങ്കീർണതകളൊന്നും പണം അയക്കുന്നയാളിനും സ്വീകരിക്കുന്നവർക്കും നേരിടേണ്ടി വരില്ല. വിപണിയിലെ ഏറ്റവും മികച്ച മണി ട്രാൻസ്ഫർ നിരക്ക് ഉറപ്പാക്കാനാകും എന്നതിനൊപ്പം പണം അയക്കുന്ന ഓരോ സ്റ്റെപ്പിലും വിദഗ്ധരുടെ സേവനവും ഉറപ്പിക്കാനും. മനസമാധാനത്തോടെ നിങ്ങൾക്ക് പണമയക്കുന്നത് തുടരാം.

🇰🇼തൊഴില്‍ വിസയുള്ളവര്‍ക്ക് മടങ്ങി വരാനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും.

✒️കുവൈത്തിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ് ബാധകമാകുന്നത്. ഈ വിസയ്ക്ക് 2022 മേയ് ഒന്ന് മുതലാണ് ആറുമാസത്തിനുള്ള സമയപരിധി കണക്കാക്കുകയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വിഭാഗം വ്യക്തമാക്കി. 

അതേസമയം ആര്‍ട്ടിക്കിള്‍ 17 (ഗവണ്‍മെന്റ് സെക്ടര്‍ വിസ), ആര്‍ട്ടിക്കിള്‍ 19 (പാര്‍ട്ണര്‍ വിസ), ആര്‍ട്ടിക്കിള്‍ 22 (ഫാമിലി വിസ), ആര്‍ട്ടിക്കിള്‍ 23 (സ്റ്റുഡന്റ്സ് വിസ), ആര്‍ട്ടിക്കിള്‍ 24 (സെല്‍ഫ് സ്‍പോണ്സര്‍ഷിപ്പ് വിസ) എന്നീ വിസകളുള്ളവരും ആറ് മാസത്തിലധികം കുവൈത്തിന് പുറത്ത് താമസിച്ചാല്‍ വിസ റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഇവരുടെ ആറ് മാസ കാലയളവ് കണക്കാക്കുന്നത് 2022 ഓഗസ്റ്റ് ഒന്ന് മുതലായിരിക്കും. അതുകൊണ്ടുതന്നെ ഈ വിസകളിലുള്ളവര്‍ ഇപ്പോള്‍ കുവൈത്തിന് പുറത്താണെങ്കില്‍ തിരികെ പ്രവേശിക്കാന്‍ 2023 ജനുവരി ഒന്ന് വരെ സമയം ലഭിക്കും.

ആറ് മാസത്തെ സമയപരിധി അവസാനിച്ചിട്ടും കുവൈത്തില്‍ ഇവര്‍ തിരികെയെത്തിയില്ലെങ്കില്‍ കുവൈത്തിലെ പ്രവാസികളുടെ താമസ നിയമം ആര്‍ട്ടിക്കിള്‍ 12 പ്രകാരം വിസ റദ്ദാവും. കുവൈത്തിലെ വിസാ നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ അടച്ചിട്ടിരുന്നതിനാല്‍ മാനുഷിക പരിഗണന വെച്ച് ഈ താത്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു.

Post a Comment

0 Comments