ഓൺലൈൻ ഗെയിമിനുള്ള പണം കണ്ടെത്താനായി ആഭരണങ്ങൾ ലക്ഷ്യംവെച്ചാണ് കൊലപാതകമെന്നും പോലീസ് കണ്ടെത്തി. ജഡയംപാളയം സ്വദേശി വസന്തകുമാറിനെയാണ് (19) ശിരുമുഖ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഡിസംബർ 21ന് രാത്രിയാണ് ജഡയംപാളയം തോട്ടത്തിലെ വീട്ടിൽ കഴിഞ്ഞിരുന്ന സരോജയെ (55) കൊലപ്പെടുത്തിയത്.
യുവാവ് ഓൺലൈൻ ഗെയിമിന് അടിമയായതിനാൽ മറ്റുള്ളവരിൽനിന്ന് പണംവാങ്ങി കളിച്ചിരുന്നു.
പണം നഷ്ടപ്പെട്ടതോടെ കടം തിരിച്ചുനൽകാനും വീണ്ടും കളിക്കാനുമാണ് പണം ആവശ്യം വന്നത്. കോളേജിന് അടുത്തുള്ള വീരപാണ്ടി പിരിവിൽ നിന്നുമുള്ള സ്വർണ്ണ പണയസ്ഥാപനത്തിൽ നിന്നും ആഭരണങ്ങൾ കണ്ടെടുത്തു.
പണം നഷ്ടപ്പെട്ടതോടെ കടം തിരിച്ചുനൽകാനും വീണ്ടും കളിക്കാനുമാണ് പണം ആവശ്യം വന്നത്. കോളേജിന് അടുത്തുള്ള വീരപാണ്ടി പിരിവിൽ നിന്നുമുള്ള സ്വർണ്ണ പണയസ്ഥാപനത്തിൽ നിന്നും ആഭരണങ്ങൾ കണ്ടെടുത്തു.
വസന്തകുമാറിന്റെ കുടുംബം സരോജയുമായി അടുപ്പത്തിലായിരുന്നു. വസന്തകുമാർ സരോജയോട് പണം ചോദിച്ചെങ്കിലും കൊടുത്തില്ല. ഇത് കൊലപാതകത്തിന് കാരണമായെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിനുശേഷം സരോജയുടെ 14 പവൻ മാലയും മോഷ്ടിച്ചു. പോലീസിന്റെ അഞ്ച് പ്രത്യേക അന്വേഷണസംഘത്തിെന്റ പഴുതടുച്ചുള്ള അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.
കോളേജ് വിദ്യാർഥിയാണ് പ്രതി. ആദ്യഘട്ടത്തിൽ ബന്ധുക്കളെയാണ് പോലീസ് തുടർച്ചയായി ചോദ്യംചെയ്തത്. സരോജയുടെ മറ്റ് ആഭരണങ്ങളൊന്നും വീട്ടിൽനിന്ന് നഷ്ടപ്പെട്ടിരുന്നില്ല. മേട്ടുപ്പാളയം ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ അന്വേഷണത്തിൽ പങ്കെടുത്തു.
0 Comments