തിരുവനന്തപുരം: ഫൈവ് സ്റ്റാര്‍ ഹോട്ടലുടമകളെ പറ്റിച്ച് മുങ്ങുന്ന നക്ഷത്രക്കള്ളൻ മോഷ്ടിച്ച ലാപ്ടോപ് കണ്ടെത്തി. കൊല്ലത്ത് ചിന്നകടയിലെ ഒരു കടയിലാണ് ലാപ്ടോപ് വിറ്റത്. 15,000 രൂപയ്ക്കാണ് ലാപ്ടോപ്പ് വിറ്റത്. നക്ഷത്ര ഹോട്ടലിൽ താമസിച്ച് പണമടയ്ക്കാതെ മുങ്ങുന്നതിനിടെയാണ് തുത്തുകൂടി സ്വദേശി വിൻസൻ ജോൺ ലാപ്ടോപ്പും മോഷ്ടിച്ചത്.
40,000 രൂപയാണ് ഇയാള്‍ ഹോട്ടലിൽ നൽകാനുണ്ടായിരുന്നത്. വിൻസൻ മുംബൈയിൽ മാത്രം 100 ലധികം കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് കന്റോൺമെന്റ് പൊലീസ് ഇയാളെ പിടികൂടിയത്.
63 കാരനായ വിന്‍സെന്‍റ് ജോണ്‍ മുന്തിയ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച ശേഷം വിലകൂടിയ മദ്യവും ഭക്ഷണവും കഴിച്ച ശേഷം ഇയാൾ മുങ്ങുന്നത് പതിവായിരുന്ന. സംശയം തോന്നാത്ത വിധം ഇഗ്ലീഷ് ഭാഷ സംസാരിച്ച് റൂമെടുത്ത് സൗജന്യ താമസം, സൗജന്യ മദ്യപാനം, പോകുന്ന പോക്കില്‍ ഒരു ലാപ്ടോപ്പ് അല്ലെങ്കില്‍ വിലകൂടിയ ഫോണ്‍ മോഷ്ടിക്കും.. കേരളത്തില്‍ മാത്രമല്ല. തമിഴ്നാട്ടിലും മുംബൈയിലും ഹൈദരാബാദിലും അടക്കം നൂറിലധികം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇതേ പരിപാടിയാണ് നടത്തുന്നത്.
തിരുവന്തപുരത്ത് കഴിഞ്ഞ ദിവസം ഹോട്ടല്‍ സൗത്ത് പാര്‍ക്കില്‍ മുറിയെടുത്ത ഇയാൾ അഡ്വാന്‍സ് കൊടുത്തിരുന്നില്ല. വയറ് നിറയെ ഭക്ഷണവും മദ്യവും കഴിച്ചു. അതിനിടയില്‍ ഒരു പാര്‍ട്ടിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഹോട്ടലില്‍ നിന്ന് ഒരു ലാപ്പ് ടോപ്പ് വാങ്ങി. അവസാനം ഒരു രൂപ കൊടുക്കാതെ ലാപുമായി വെള്ളിയാഴ്ച മുങ്ങി.
നേരത്തെ കൊല്ലം റാവിസിലും തൃശൂര്‍ ഗരുഡ ഇന്‍റര്‍നാഷണിലും ഇയാൾ സമാന തട്ടിപ്പ് നടത്തിയിരുന്നു. ഇയാളുടെ വിവരങ്ങൾ കേരള പൊലീസ് എല്ലാ ജില്ലകളിലേക്കും കൈമാറിയിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
നേരത്തെ കൊല്ലം റാവിസിലും തൃശൂര്‍ ഗരുഡ ഇന്‍റര്‍നാഷണിലും ഇയാൾ സമാന തട്ടിപ്പ് നടത്തിയിരുന്നു. ഇയാളുടെ വിവരങ്ങൾ കേരള പൊലീസ് എല്ലാ ജില്ലകളിലേക്കും കൈമാറിയിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
പിടി വീണതോടെ കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനിലേക്ക് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി വിളിയോട് വിളിയാണ്. കഴിഞ്ഞ ഒരുപാട് കാലമായ ഈ വിദ്വാന്‍റെ പരിപാടിയിതാണെന്നാണ് പൊലീസ് പറയുന്നത്.
0 Comments