Ticker

6/recent/ticker-posts

Header Ads Widget

കൊങ്കൺ റെയിൽവേയിൽ ദുരിത യാത്രകൾ തുടർക്കഥ; പരാതികളുമായി യാത്രക്കാർ

കൊങ്കൺ റെയിൽവേയിൽ ദുരിത യാത്രകൾ തുടർക്കഥയാകുന്നു. ഇന്നലെ വൈകിട്ട് മുംബൈയിൽ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ യാത്രക്കാരാണ് ദുരിതയാത്രയുടെ പരാതികളുമായി രംഗത്തെത്തിയത്.


അഞ്ചു മണിക്കൂറിലധികം വൈകി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ തുടക്കം മുതൽ വെള്ളം പോലുമില്ലാത്ത ദുരിതാവസ്ഥയാണെന്ന് യാത്രക്കാർ പറഞ്ഞു. ട്രെയിൻ എൽടിടിയിൽ നിന്ന് പുറപ്പെട്ട സമയം മുതൽ വെള്ളമില്ലാതെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ ബുദ്ധിമുട്ടി.

പല സ്റ്റേഷനുകളിൽ പരാതിപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഉത്തരവാദിത്തപ്പെട്ടവർ ഒഴിഞ്ഞു മാറിയെന്നും യാത്രക്കാർ പരാതിപ്പെട്ടു.
കുടുംബമായി യാത്രചെയ്യുന്നവരും സ്ത്രീകളുമാണ് ഏറെ ബുദ്ധിമുട്ടിയത്. ഇതിനിടയിൽ ഒരു യാത്രക്കാരന്റെ ബാഗ് മോഷണം പോയി. മൂന്ന് മൊബൈൽ ഫോൺ അടക്കം ഏകദേശം മുപ്പതിനായിരം രൂപയുടെ നഷ്ടം യാത്രക്കാരനുണ്ടായെന്നും പരാതിയുണ്ട്.

Post a Comment

0 Comments