തൃശൂര്‍: തൃശൂരില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്കു ഇടിച്ചുകയറി നിരവധി പേര്‍ക്കു പരിക്ക്.
കുണ്ടന്നൂര്‍ ചുങ്കത്ത് ആണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തൃശൂര്‍ മലബാര്‍ കോളജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഹോട്ടല്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിസ്സാര പരിക്കേറ്റു.
ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ബസിന്റെ നിയന്ത്രണം വിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
0 Comments