ദോഹ: പന്നിക്കോട് ഏരിയയിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ പന്നിക്കോട് ഏരിയ ഫോറം ഖത്തറിൻ്റെ (PAFQ) പ്രഥമ മീറ്റിംഗ് ദോഹയിലെ ബിൻ മഹമൂദ് കടവ് ഹോട്ടലിൽ വെച്ച് നടന്നു.
കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് ഖത്തർ ഫോറം പ്രസിഡൻ്റ നൗഫൽ കട്ടയാട്ട് പരിപാടി ഉൽഘാടനം ചെയ്തു. പ്രവാസികളുടെ ഇത്തരം കൂട്ടായ്മകൾ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ പ്രവാസികൾക്കും നാട്ടുകാർക്കും ഒരു പോലെ ആശ്വാസമാണെന്ന് അദ്ധേഹം ഓർമിപ്പിച്ചു. പരിപാടിയിൽ പെയിൻ & പാലിയേറ്റീവ് ഖത്തർ ഫോറം സെക്രട്ടറി ബഷീർ തുവാരിക്കൽ, ട്രഷറർ ഇ എൻ നാസർ, അനീസ് എരഞ്ഞിമാവ് എന്നിവർ ആശംസകൾ നേർന്നു.
അസോസിയേഷൻ്റെ ഭാവി പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുകയും, നൗഫൽ കട്ടയാട്ട് അനീസ് എരഞ്ഞിമാവ് എന്നിവരെ മുഖ്യ രക്ഷാധികാരികളാക്കി കമ്മറ്റി വിപുലപ്പെടുത്തുകയും ചെയ്തു. സിറാജ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സബീൽ പന്നിക്കോട് സ്വാഗതവും മൻസൂർ പൊലുകുന്നത്ത് നന്ദിയും പറഞ്ഞു.
0 Comments