Ticker

6/recent/ticker-posts

Header Ads Widget

ലോകകപ്പ് വിജയത്തിനു ശേഷമുള്ള ലയണൽ മെസ്സിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് റെക്കോർഡ് ലൈക്കിലേക്ക്

ലോകം നെഞ്ചിടിപ്പോടെ കണ്ടു തീർത്ത ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെതിരെ ലയണൽ മെസ്സിയും കൂട്ടരും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കളിയിലുടനീളം ഗ്രൗണ്ടിൽ നിറഞ്ഞു കളിച്ച മെസ്സി മത്സരത്തിൽ രണ്ടു ഗോളുകളും നേടിയിരുന്നു. നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞും ഇരു ടീമുകളും മൂന്ന് ഗോളുകളുടെ തുല്യത പാലിച്ച മത്സരത്തിൽ പെനാൽറ്റിയിലാണ് അർജന്റീന വിജയം നേടിയെടുത്തത്.


ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ 89,000 ലധികം കാണികളെ സാക്ഷിയാക്കി ലയണൽ മെസ്സി തന്റെ സ്വപ്ന കിരീടം ഉയർത്തി.
ലോകമെങ്ങുമുള്ള ആരാധകർ കാത്തിരുന്ന സുവർണ നിമിഷത്തിനു ശേഷം അർജന്റീനയെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച തങ്ങളുടെ നായകൻ മെസ്സിയുടെ പോസ്റ്റ് ലോക റെക്കോർഡുകൾ തകർത്തു മുന്നേറിക്കൊണ്ടിരിക്കുന്ന സന്തോഷത്തിലാണ് ആരാധകർ.

ലോകകപ്പ് വിജയത്തിന് ശേഷം ലയണൽ മെസ്സി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത “ചാമ്പ്യൻസ് ഓഫ് ദി വേൾഡ്” എന്നു തുടങ്ങുന്ന പോസ്റ്റിനാണ് റെക്കോർഡ് ലൈക്കുകൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. പോസ്റ്റിനു വീഴുന്ന ലൈക്കുകളുടെ എണ്ണം 57 ദശലക്ഷവും കടന്നു കുതിക്കുകയാണ്.

“ഞാൻ ഒരുപാട് തവണ സ്വപ്നം കണ്ടു, വീഴാതിരിക്കാൻ ഞാൻ  ആഗ്രഹിച്ചു, എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ കുടുംബത്തിന് നന്ദി. എല്ലാവർക്കും ഒരുപാട് നന്ദി. എന്നെയും എന്റെ ടീമിനെയും വിശ്വസിച്ചതിലും പിൻതുണച്ചതിലും നന്ദി. നമ്മൾ അർജന്റീനക്കാർ ഒരുമിച്ച് പോരാടുമ്പോൾ നമ്മൾ ലക്ഷ്യം വെച്ചത് എന്താണോ അത് നേടിയെടുക്കാൻ കഴിയുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. വ്യക്തികളേക്കാൾ നമ്മൾ ഒരു സംഘമായി പൊരുതി അത് തെന്നെയാണ് നമ്മളുടെ ശക്തി. എല്ലാ അർജന്റീനക്കാരുടെയും സ്വപ്നത്തിന് വേണ്ടി ഞങ്ങൾ പൊരുതി. ഞങ്ങൾ അതിൽ വിജയിച്ചിരിക്കുന്നു, അർജന്റീന ഇനിയും മുന്നോട്ട് പോകട്ടെ. നമുക്ക് പരസ്പരം കാണാം അധികം വൈകാതെ .” മത്സരത്തിനു ശേഷം വികാരാധീനനായി മെസ്സി ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വാക്കുകളാണ് ഇത്. കൂടെ ലോകകപ്പുയർത്തി നിൽക്കുന്ന ചിത്രവും കൂട്ടിച്ചേർത്തു.

56 ദശലക്ഷത്തിൽ താഴെ ലൈക്കുകളുള്ള “വേൾഡ്റെക്കോർഡ്എഗ്ഗ്” എന്ന ചിത്രത്തിനായിരുന്നു നിലവിലെ റെക്കോർഡ്. ഇതാണ് മെസ്സിയുടെ പോസ്റ്റ് തകർത്തത്.
ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത ഒരു കായികതാരത്തിന്റെ പോസ്റ്റും ഇതാണ്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോസ്റ്റായിരുന്നു മറ്റൊന്ന്. മെസ്സിക്കൊപ്പം ചെസ്സ് കളിക്കുന്ന റൊണാൾഡോയുടെ ചിത്രവും ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരുന്നു. 42 ദശലക്ഷത്തിലധികം ലൈക്കുകളാണ് പോസ്റ്റിനു ലഭിച്ചിട്ടുള്ളത്.

Post a Comment

0 Comments