Ticker

6/recent/ticker-posts

Header Ads Widget

ഒരു ഇന്ത്യന്‍ താരത്തിന് ആദ്യമായി ലഭിക്കുന്ന നേട്ടം; ലോകകപ്പില്‍ താരമായി ദീപിക

ലോകകപ്പ് ഫൈനല്‍ വേദിയായ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം സമ്മാനിച്ച് ദീപിക പദുക്കോൺ.

ലോകകപ്പ് ജേതാക്കള്‍ക്കുള്ള ട്രോഫി ദീപിക പദുക്കോണും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസും ചേര്‍ന്നാണ് അനാവരണം ചെയ്തത്. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ക്ക് ഇതിന് അവസരം ലഭിക്കുന്നത്. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിന് തൊട്ടുമുന്നോടിയായിട്ടായിരുന്നു ചടങ്ങ്. 

ഫൈനലിന് സാക്ഷിയാകാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍ എന്നിവരും എത്തിയിരുന്നു. അതിമനോഹരമായാണ് ഖത്തര്‍ ലോകകപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എത്ര നല്ല അന്തരീക്ഷം, നിമിഷം എന്നാണ് മമ്മൂട്ടി ഗാലറിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

Post a Comment

0 Comments