Ticker

6/recent/ticker-posts

Header Ads Widget

നവവധു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കടയ്ക്കല്‍: നവവധുവിനെ ഭര്‍ത്തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുമ്മിള്‍ പഞ്ചായത്ത് വട്ടത്താമര വാര്‍ഡ് മണ്ണൂര്‍വിളാകത്തുവീട്ടില്‍ റാസിഫിന്റെ ഭാര്യ ജന്നത്താ(19)ണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ ജൂലായ് 24-നായിരുന്നു ഇവരുടെ വിവാഹം. രണ്ടുമാസംമുമ്പ് വിദേശത്ത് പോയ റാസിഫ് തിങ്കളാഴ്ച രാത്രി ഭാര്യയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് മാതാവിനെ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞു. അവര്‍ വിളിച്ചിട്ടും മുറി തുറക്കുകയോ വിളികേള്‍ക്കുകയോ ചെയ്തില്ല.
ഉടന്‍ അടുത്തുള്ള ബന്ധുകളെ അറിയിച്ചു.

അവരെത്തി ജനാലച്ചില്ലു പൊട്ടിച്ചുനോക്കുമ്പോള്‍ ജന്നത്ത് മുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് കടയ്ക്കല്‍ പോലീസില്‍ അറിയിച്ചു.
പോലീസ് എത്തി മുറിപൂട്ടി സീല്‍ ചെയ്തു. ചൊവ്വാഴ്ച രാവിലെ പുനലൂര്‍ ഡിവൈ.എസ്.പി., കൊട്ടാരക്കര തഹസില്‍ദാര്‍, കടയ്ക്കല്‍ പോലീസ്, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരെത്തി മേല്‍നടപടി സ്വീകരിച്ചു.

നാവായിക്കുളം ഡീസന്റ്മുക്ക് വൈരമല ജസീര്‍ മന്‍സിലില്‍ ജൗഫറിന്റെയും സജീനയുടെയും മകളാണ് ജന്നത്ത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാവായിക്കുളം വൈരമലയിലുള്ള ജന്നത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

വിദേശത്തുള്ള സഹോദരന്‍ ജസീര്‍ ബുധനാഴ്ച നാട്ടിലെത്തിയശേഷം ഡീസന്റ്മുക്ക് മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ കബറടക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

0 Comments