Ticker

6/recent/ticker-posts

Header Ads Widget

ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം,സമാപന സമ്മേളനത്തിൽ 13 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും


ക്ഷണിച്ച 23 കക്ഷികളിൽ 13 കക്ഷികൾ പങ്കെടുക്കും.ജെഡിയു ,ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്,സി പി എം തുടങ്ങിയ കക്ഷികളാണ് വിട്ടു നിൽക്കുന്നത്.


ദില്ലി : ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം. പദയാത്ര ഇന്നോടെ അവസാനിക്കും. പന്താചൗക്കിൽ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും.തുടർന്ന് രാഹുൽ ഗാന്ധി അവിടെ പതാക ഉയർത്തുന്നതോടെ പദയാത്രക്ക് സമാപനമാകും.

വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽ ഗാന്ധിയടക്കുള്ള യാത്രികർക്ക് അത്താഴ വിരുന്ന് നൽകും. നാളെ ജമ്മു കശ്മീർ പിസിസി ഓഫീസിലും രാഹുൽ ഗാന്ധി പതാകയുയർത്തും.തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ യാത്ര അവസാനിക്കും. ക്ഷണിച്ച 23 കക്ഷികളിൽ 13 കക്ഷികൾ പങ്കെടുക്കും.ജെഡിയു ,ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്,സി പി എം തുടങ്ങിയ കക്ഷികളാണ് വിട്ടു നിൽക്കുന്നത്.

ജോഡോ യാത്ര:പ്രതിപക്ഷ കക്ഷികളുടെ നിസഹകരണത്തിൽ വിമർശനം ഉന്നയിച്ച് കെസി വേണുഗോപാൽ,അനിലിനെ തള്ളി ചാണ്ടി ഉമ്മൻ

ദില്ലി : ഭാരത് ജോഡോ യാത്രയിലെ  പ്രതിപക്ഷ കക്ഷികളുടെ നിസഹകരണത്തിൽ വിമർശനവുമായി കെ.സി വേണുഗോപാൽ . ബിജെപിക്കെതിരാപിന്മാറുമ്പോൾ വ്യക്തമാകുന്നത് അവരുടെ രാഷ്ട്രീയം കൂടി ആണ്.സി പി ഐ പങ്കെടുക്കുന്ന യാത്രയിൽ സി പി എം പങ്കെടുക്കാത്തത് ബി ജെ പി യെ എതിർക്കാനുള്ള മടി കൊണ്ട്  പ്രതിപക്ഷ സഖ്യനീക്കവുമായി കോൺഗ്രസ് മുൻപോട്ട് പോകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.യ നീക്കത്തെ പിന്തുണക്കാനാണ് പാർട്ടികളെ ക്ഷണിച്ചത് .അതിൽ നിന്ന്
'ഭാരത് ജോഡോ യാത്ര വിജയകരമാണ്. രാഹുൽ ഗാന്ധിയെ അപമാനിക്കുന്നവർക്ക് മറുപടി നൽകി . ജോഡോ യാത്രക്ക് ശേഷവും ആവർത്തിക്കുന്ന സംഘടന പ്രശ്നങ്ങൾ വലുതായി ചിത്രീകരിക്കേണ്ട  . ജനാധിപത്യ പാർട്ടിയിൽ തർക്കങ്ങളുണ്ടാകുമെന്നും വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
അതേസമയം ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് ഭാരത് ജോഡോ യാത്രികനും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ പറഞ്ഞു.തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും . അനിൽ ആൻറണിയുമായി ജയറാം രമേശ് നടത്തിയ താരതമ്യപ്പെടുത്തലിന് മറുപടിയില്ല. അനിലിൻ്റെ നിലപാട് ശരിയായില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

Post a Comment

0 Comments