Ticker

6/recent/ticker-posts

Header Ads Widget

വിദേശ വാർത്തകൾ... ചുരുക്കത്തിൽ..

കോഴിക്കോട് - ജിദ്ദ വിമാനത്തില്‍ യാത്രക്കാരിയുടെ ലഗേജിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന് പരാതി.

കോഴിക്കോട് നിന്ന് സ്‍പൈസ് ജറ്റ് വിമാനത്തിൽ ജിദ്ദയിലെത്തിയ യുവതിയുടെയും കുഞ്ഞിന്റെയും ലഗേജിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് പരാതി. മലപ്പുറം ആതവനാട് സ്വദേശി കൊല്ലത്താഴ്‌വളപ്പിൽ റിസ്‌വാനയും കൈക്കുഞ്ഞുമായിരുന്നു യാത്രക്കാർ. 

ഈ മാസം 15ന് (ഞായറാഴ്ച) പുലർച്ചെ 4.40ന് കോഴിക്കോട് നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് എസ്.ജി 35 നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. രാവിലെ 8.40ന് ജിദ്ദയിൽ വിമാനം ലാൻഡ് ചെയ്തു. രണ്ട് ട്രോളി ബാഗുകളും ഒരു കാർട്ടൻ ബോക്സുമായിരുന്നു ലഗേജ്. നമ്പർ ലോക്ക് ചെയ്ത് അയച്ച ഇരു ബാഗുകളുടെയും ലോക്ക് പൊട്ടിച്ച നിലയിലാണ് തിരിച്ചു കിട്ടിയത്. ജിദ്ദ വിമാനത്താവളത്തിൽ വെച്ച് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ല. താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. ഉടൻ ബാഗുകൾ തുറന്നു പരിശോധിച്ചപ്പോൾ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.

ഒരു ബാഗിനകത്തുണ്ടായിരുന്ന സ്വർണ മോതിരവും മറ്റേ ബാഗിനകത്ത് നിന്നും ആപ്പിൾ സ്മാർട്ട് വാച്ചും നഷ്ടമായി. സ്വർണ മോതിരത്തോടൊപ്പം വെള്ളി മോതിരങ്ങളും മറ്റു വസ്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ റിസ്‌വാനയുടെ ഭർത്താവും ജിദ്ദ പ്രവാസിയുമായ വെട്ടിക്കാട്ട്മടത്തിൽ അനസ് സ്‌പൈസ് ജെറ്റ് വിമാനകമ്പനിക്ക് പരാതി നൽകിയിട്ടുണ്ട്.

സംശയ നിവാരണത്തിനായി ‘തവക്കൽന’ ആപ്ലിക്കേഷനിൽ ചാറ്റ് സേവനം ആരംഭിച്ചു.

രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും വിവിധ ആവശ്യങ്ങൾക്ക് സഹായകരമായി സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രൂപകൽപന ചെയ്ത തവക്കൽന മൊബൈൽ ആപ്ലിക്കേഷനിൽ പുതിയ ചാറ്റ് സേവനം ആരംഭിച്ചു.

ഗുണഭോക്താക്കൾക്ക് നേരിട്ട് അധികൃതരുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് അവസരമൊരുക്കുന്നതാണ് ചാറ്റ് സേവനം. ചാറ്റ് സംവിധാനം എങ്ങിനെ ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ച് അധികൃതർ വിശദീകരിക്കുന്നുണ്ട്. ആപ്ലിക്കേഷന്റെ പുതിയ പതിപ്പായ 'തവക്കൽനാ ഖിദ്മാത്ത്' (തവക്കൽനാ സേവനങ്ങൾ) തുറന്ന് സ്ക്രീനിന്‍റെ മുകൾ ഭാഗത്തുള്ള ഗുണഭോക്താവിന്‍റെ ഫോട്ടോയിൽ അമർത്തണം. തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽ നിന്നു അവസാന ടാബ് ആയ Contact Us എന്നത് തെരഞ്ഞെടുക്കുക.

ഇവിടെ തവക്കൽനയുമായി ബന്ധപ്പെടാനായി ടോൾ ഫ്രീ നമ്പർ, ട്വിറ്റർ അക്കൗണ്ട്, ഇ-മെയിൽ, Direct Chat എന്നിങ്ങനെ കാണാം. അതിൽ നിന്നും Direct Chat തെരഞ്ഞെടുത്ത് ചാറ്റിങ് തുടങ്ങാം. സംശയങ്ങൾക്ക് തത്സമയം മറുപടി ലഭിക്കും എന്നതാണ് പുതിയ സേവനത്തിന്റെ പ്രത്യേകത. പുതിയ സേവനം ലഭിക്കുന്നതിന് ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യണം.

ക്രെഡിറ്റ്​ കാർഡ്​ വഴി വിമാന ടിക്കറ്റെടുക്കുന്നവരുടെ ശ്രദ്ധക്ക്​; കാർഡ്​ കരുതണമെന്ന്​ എയർ ഇന്ത്യ.

ക്രെഡിറ്റ്​ കാർഡ്​ വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ സ്വന്തം ക്രെഡിറ്റ്​ കാർഡ്​ കൈയിൽ കരുതണമെന്ന്​ എയർഇന്ത്യ എക്സ്​പ്രസ്​. കാർഡില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്​ കരുതണമെന്നും അവർ അറിയിച്ചു.

മറ്റൊരാളുടെ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചാണ്​ ടിക്കറ്റെടുത്തതെങ്കിൽ അയാളുടെ ഓതറൈസേഷൻ ലെറ്ററും കാർഡിന്‍റെ പകർപ്പും കരുതണം. നേരത്തെ മുതലുണ്ടായിരുന്ന നിബന്ധന വീണ്ടും കർശനമാക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി. മറ്റൊരാളുടെ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചുള്ള തട്ടിപ്പ്​ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി.

എയർ ഇന്ത്യ എക്സ്​പ്രസ്​ മാത്രമാണ്​ നിലവിൽ ഈ നയം കർശനമാക്കുന്നതായി അറിയിച്ചിരിക്കുന്നത്​. മറ്റ്​ എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല. ഇനി മുതൽ ചെക്ക്​ ഇൻ സമയത്ത്​ ക്രെഡിറ്റ്​ കാർഡ്​ വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം ചെക്കിങ്​ ആയിരിക്കും നടത്തുക.

അതേസമയം, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന്​ യു.എ.ഇയിലെ ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു. ഏജൻസികൾ ക്രെഡിറ്റ്​ കാർഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്​.

സൗദി അറേബ്യ: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചതായി ഹജ്ജ് മന്ത്രാലയം.

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2023 ജനുവരി 16-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വിദേശ ഉംറ തീർത്ഥാടകരുടെ സമഗ്ര ഇൻഷുറൻസ് തുകയിൽ അറുപത്തിമൂന്ന് ശതമാനം കുറവ് വരുത്തിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ 235 റിയാൽ ഉണ്ടായിരുന്ന ഈ ഇൻഷുറൻസ് തുക ഇപ്പോൾ 87 റിയാലാക്കി കുറച്ചിട്ടുണ്ട്.

2023 ജനുവരി 10 മുതൽ ഈ പുതുക്കിയ ഇൻഷുറൻസ് തുക പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശ ഉംറ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഈ സമഗ്ര ഇൻഷുറൻസ് അവരുടെ വിസ നടപടികളിൽ ഉൾപ്പെടുന്നതാണ്.

തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ വെച്ച് ഉണ്ടാകാനിടയുള്ള ചികത്സ, ഹോസ്പിറ്റൽ വാസം, ട്രാഫിക് ആക്സിഡന്റ് എന്നിവ ഉൾപ്പടെയുള്ള അടിയന്തിര സാഹചര്യങ്ങൾക്ക് പരിരക്ഷ നൽകുന്നതിനാണ് ഈ ഇൻഷുറൻസ്.

Post a Comment

0 Comments