Ticker

6/recent/ticker-posts

Header Ads Widget

നഷ്ടപ്പെട്ട പേഴ്‌സിലെ രേഖകൾ തപാലിലെത്തി, പണം പോയി

കോഴിക്കോട്: നഷ്ടപ്പെട്ട പേഴ്‌സും രേഖകളും നാലുദിവസത്തിന് ശേഷം ഉടമസ്ഥനെ തേടി തപാലിലെത്തി. എന്നാൽ പേഴ്‌സിലുണ്ടായ 14,000 രൂപ തിരികെ കിട്ടിയില്ല.

ഡിസംബർ 30-ന് നഷ്ടപ്പെട്ട രേഖകളാണ് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി പുളിക്കിൽ സാബിത്തിന് ജനുവരി മൂന്നിന് ലഭിച്ചത്.

ചെന്നൈയിലേക്ക് പോകാൻ വേണ്ടിയാണ് 30-ന് സാബിത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയത്. രാത്രി എട്ടോടെ തീവണ്ടിയിൽ കയറിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട കാര്യമറിഞ്ഞത്. ഡ്രൈവിങ് ലൈസൻസ്, എ.ടി.എം. കാർഡ്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയെല്ലാം പേഴ്‌സിലുണ്ടായിരുന്നു. തുടർന്ന് പോലീസിൽ പരാതിയും നൽകി.

അതിനിടെയാണ് കഴിഞ്ഞദിവസം സാബിത്തിന്റെ മേൽവിലാസത്തിൽ തപാലെത്തിയത്. പേഴ്‌സ് ആരെങ്കിലും മോഷ്ടിച്ചതായിരുന്നോ അതോ വീണുപോയതാണോയെന്നൊന്നും സാബിത്തിന് അറിയില്ല. എങ്കിലും ഒരു സന്തോഷം, എല്ലാ രേഖകളും തിരികെ കിട്ടിയല്ലോ.

Post a Comment

0 Comments