Ticker

6/recent/ticker-posts

Header Ads Widget

എഎസ്‌ഐയുടെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി മരിച്ചു

എഎസ്‌ഐയുടെ വെടിയേറ്റ ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസ് മരണത്തിന് കീഴടങ്ങി. ബ്രജരാജ് നഗര്‍ ഗാന്ധി ചൗക്കിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.


പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനായി കാറില്‍ നിന്നിറങ്ങി നടക്കവെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എ എസ് ഐ ഗോപാല്‍ ചന്ദ്ര ദാസ് ആണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്.

നവീന്‍ പട്‌നായിക് മന്ത്രിസഭയിലെ മന്ത്രിയാണ് നബാ ദാസിന്റെ നെഞ്ചില്‍ രണ്ട് വെടിയുണ്ടകളാണ് തറച്ചിരുന്നത്. ആരോഗ്യനില ഗുരുതരമായി തുടര്‍ന്ന അദ്ദേഹം വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.


അതേസമയം ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിന് വെടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി പ്രതിയുടെ ഭാര്യ രംഗത്തെത്തിയിരുന്നു. പ്രതി ഗോപാല്‍ ചന്ദ്ര ദാസിന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഭാര്യ പറഞ്ഞത്. ഭര്‍ത്താവ് കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും മന്ത്രിയോട് ശത്രുതയുള്ളതായി അറിയില്ലെന്നും ഭാര്യ പറഞ്ഞിരുന്നു.

Post a Comment

0 Comments