Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

പ്രോജക്ട് ഫെലോ

കേരളസര്‍വകലാശാലയുടെ തമിഴ് പഠനവകുപ്പില്‍ ഒരു വര്‍ഷ കാലയളവുളള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെലോയുടെ ഒരു ഒഴിവുണ്ട്. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെയുളള എം.എ. (തമിഴ്) (എസ്.സി./എസ്.ടി. 50 ശതമാനം), വേതനം: 13,000 (പ്രതിമാസം), താല്‍പ്പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (സര്‍ട്ടിഫിക്കറ്റ് & മാര്‍ക്ക് ലിസ്റ്റ്, വയസ തെളിയിക്കുന്ന രേഖ) സഹിതം ജനുവരി 13നു രാവിലെ 11നു കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ തമിഴ് പഠനവിഭാഗത്തില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.


ആരോഗ്യ കേരളത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ്

ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം ആന്‍ഡ് ഇ) തസ്തികയില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ് വിത്ത് എം.പി.എച്ചാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ ആയുര്‍വേദ വിത്ത് എം.പി.എച്ച് കാരെയും പരിഗണിക്കും.

പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. മാസവേതനം 25,000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ജനുവരി എട്ടിനു വൈകിട്ടു നാലിനു മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04826 232221, വെബ്‌സൈറ്റ്: www.arogyakeralam.gov.in.

മെഡിക്കല്‍ ഓഫീസർ

ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയിലെ മെഡിക്കല്‍ ഓഫീസര്‍ (താല്‍ക്കാലികം) ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.ബി.ബി.എസ് ഉം ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. നിര്‍ദിഷ്ട യോഗ്യതയും താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 11 നു രാവിലെ 11 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാവണം. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്കു രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 04869 244019.

ഹോമിയോ മെഡിക്കല്‍ ഓഫീസര

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ ഇടയുള്ളതുമായ മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് ദിവസ വേതനപ്രകാരം നിയമിക്കുന്നതിനു ജനുവരി ഒന്‍പതിനു രാവിലെ 10.30ന് തൊടുപുഴയിലുള്ള തരണിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഉദ്യോഗാര്‍ഥികള്‍ ബി.എച്ച്.എം.എസ്./ഗ്രേഡഡ് ഡിഗ്രി ഉള്ളവരായിരിക്കണം. പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ ഒരു പകര്‍പ്പുമായി അഭിമുഖത്തിന് ഹാജരാകണം. ബി.എച്ച്.എം.എസ്/ പി.ജി/ ഗ്രേഡഡ്/ഡിഗ്രിയുള്ളവരുടെ അഭാവത്തില്‍ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227326

ഡോക്ടര്‍ നിയമനം: അഭിമുഖം 13-ന്

ആലപ്പുഴ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തണ്ണീര്‍മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു താത്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ജനുവരി 13ന് രാവിലെ 10.30ന് കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0478-2822445.

സംസ്‌കൃത സര്‍വകലാശാലയില്‍ എന്‍ജിനീയര

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി എന്‍ജിനീയറെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍നിന്നു സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി ഡിസൈന്‍, കണ്‍സ്ട്രക്ഷന്‍ എന്നിവയില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് സര്‍വകലാശാല ആസ്ഥാനത്തുവച്ച് ജനുവരി 10ന് രാവിലെ 11ന് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ തസ്തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്നവരോ, ചെയ്തിരുന്നവരോ ആയ 45 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കും സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല സര്‍വീസില്‍ നിന്നും വിരമിച്ച 60 വയസില്‍ കൂടാതെയുളളവര്‍ക്കും വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രതിമാസ വേതനം 40,000രൂപ നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജനുവരി 10ന് രാവിലെ 10.30ന് മുമ്പായി സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in.

കുസാറ്റില്‍ സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പ്, സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (ഡി.എസ്.ഐ.ആര്‍) കീഴിലുള്ള ആക്‌സസ് ടു നോളഡ്ജ് ഫോര്‍ ടെക്നോളജി ഡവലപ്മെന്റ് ആന്‍ഡ് ഡിസെമിനേഷന്‍ (എ2കെ+) പ്രോജക്ടില്‍ സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 50 വയസ്. പ്രതിമാസ വേതനം 18,000 + എച്ച് ആര്‍ എ. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 13- ന് മുന്‍പായി sifcusatprojects@gmail.com എന്ന വിലാസത്തിലേക്ക് ബയോ-ഡാറ്റ അയയ്ക്കാം.```

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

എറണാകുളം പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ പത്ത് വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന്‍ കാര്‍ഡില്‍ 10/99 മുതല്‍ 08/2022 വരെ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് പുതുക്കാന്‍ അവസരം.

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും സീനിയോറിറ്റി നഷ്ടപ്പെട്ട് റീരജിസ്റ്റര്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ ജോലി ലഭിച്ച് പിരിഞ്ഞതിന് ശേഷം യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും പുതുക്കാം.

മെഡിക്കല്‍ ഗ്രൗണ്ടിലും, ഉപരിപഠനത്തിനും പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും/രാജിവച്ചവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഈ കാലയളവില്‍ ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവരുടെ അസ്സല്‍ രജിസ്ട്രേഷന്‍ സീനിയോറിറ്റി പുനഃസ്ഥാപിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ, ലഭിച്ച ജോലിയില്‍ മനപ്പൂര്‍വ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് ഉത്തരവിന്റെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടാന്‍ അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ് സൈറ്റ് ആയ www.eemployment.kerala.gov.in ന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രത്യേക പുതുക്കല്‍ നടത്താം. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ടോ/ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിച്ചാലും പുതുക്കല്‍ നടത്താം. മാര്‍ച്ച് 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി ആന്‍ഡ് ഇ) അറിയിച്ചു.

Post a Comment

0 Comments