അടിമാലി: യുവാവ് സ്വന്തം വീടിന് തീവെച്ചു. കത്തുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവിട്ടു. പത്താംമൈലിലാണ് സംഭവം. വീട് ഭാഗികമായി കത്തിനശിച്ചു. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. അതിനാല്‍ കേസെടുത്തിട്ടില്ല.
ചൊവ്വാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. പത്തൊന്‍പതുകാരനായ യുവാവ് ഡീസല്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു. അച്ഛനും അമ്മയും വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി. അരമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.
അയല്‍വാസിയുടെ വീടിന്റെ സമീപത്തും ഇയാള്‍ ഡീസല്‍ ഒഴിച്ചു. എന്നാല്‍, ഇത് അയല്‍വാസി കാണുകയും വെള്ളം ഒഴിച്ച് അപകടം ഒഴിവാക്കുകയും ചെയ്തു. യുവാവിനെ ഇനിയും കണ്ടെത്തിയിട്ടില്ല. അടിമാലി അഗ്‌നിരക്ഷാനിലയം ഓഫീസര്‍ പ്രഘോഷ്, ഫയര്‍ ഓഫീസര്‍മാരായ അഭിഷേക്, ജെയിംസ്, ജില്‍സണ്‍, രാഹുല്‍ രാജ്, സനീഷ്, രാഗേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
0 Comments