Ticker

6/recent/ticker-posts

Header Ads Widget

മഞ്ജു വാര്യരുടെ പുതിയ തമിഴ് ചിത്രത്തിന് സൗദിയിൽ നിരോധനം,ഖത്തർ ഉൾപെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും വിലക്കുണ്ടായേക്കുമെന്ന് റിപ്പോർട്ട്

ജിദ്ദ : മഞ്ജുു വാര്യര്‍ നായികയായ തമിഴ് ചിത്രം തുനിവിന് സൗദി അറേബ്യയില്‍ നിരോധനം.  ജനുവരി 11 ന് റിലീസ് ചെയ്യാനിരിക്കെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള അജിത്ത് കുമാര്‍ നായകനായ ചിത്രത്തിന്റെ സംവിധായകൻ എച്ച് വിനോദാണ്.അജിത്ത് നായകനായ  'നേര്‍കൊണ്ട' , 'പാര്‍വൈ'  എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറത്ത് വരുന്നത്. അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ  സെന്‍സറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂര്‍ത്തികരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്നും സൂചനയുണ്ട്.

Post a Comment

0 Comments