Ticker

6/recent/ticker-posts

Header Ads Widget

ഉന്നതവിദ്യാഭ്യാസം: കേരളത്തിന് മുന്നേറ്റം, കൂടുതല്‍ കോളേജുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലും ഇടംനേടി


നിലവില്‍ 43.2 ശതമാനം, ദേശീയ ശരാശരി 27.3

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ പ്രവേശനാനുപാതത്തില്‍ (ജി.ഇ.ആര്‍.) കേരളത്തിന് നേട്ടം.18 മുതല്‍ 23 വയസ്സുവരെയുള്ളവരില്‍ ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നവരുടെ അനുപാതം മുന്‍വര്‍ഷത്തേക്കാള്‍ അഞ്ചുശതമാനം കൂടി. ദേശീയ ഉന്നതവിദ്യാഭ്യാസ സര്‍വേയിലാണ് കേരളത്തിന്റെ വളര്‍ച്ച വ്യക്തമാക്കുന്നത്.


2019-2020 സര്‍വേ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ അനുപാതം 38.8 ശതമാനമായിരുന്നു. ഇപ്പോഴത് 43.2 ആയി. ദേശീയ ശരാശരി 27.1-ല്‍ നിന്ന് 27.3 ആയി. കഴിഞ്ഞ ദേശീയസര്‍വേ റിപ്പോര്‍ട്ടില്‍ മികച്ചശരാശരിയുള്ള ആദ്യ ആറുസംസ്ഥാനങ്ങളില്‍ കേരളമുണ്ടായിരുന്നെങ്കിലും ഇക്കുറിയില്ല.

 അതേസമയം, ഏറ്റവുമധികം കോളേജുകളുള്ള ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ കേരളമുണ്ട്. ഉന്നതവിദ്യാഭ്യാസ വിദ്യാര്‍ഥി പ്രവേശനാനുപാതം പത്തുവര്‍ഷത്തിനകം 75 ശതമാനമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.
ശ്യാം ബി. മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണസമിതി ഇതേക്കുറിച്ച് സംസ്ഥാനസര്‍ക്കാരിന് ശുപാര്‍ശനല്‍കിയിരുന്നു.

* പട്ടികജാതി-വര്‍ഗ വിഭാഗത്തിലും കേരളത്തിനു നേട്ടം. പട്ടികജാതിവിഭാഗത്തിലെ ശരാശരി 26.7 ശതമാനത്തില്‍നിന്ന് 33.7 ആയി. പട്ടികവര്‍ഗവിഭാഗത്തിലേത് 24 ശതമാനത്തില്‍നിന്ന് 29.1 ശതമാനം.

* വിദൂരവിദ്യാഭ്യാസ സംവിധാനംവഴി 7.8 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടി.

Post a Comment

0 Comments