Ticker

6/recent/ticker-posts

Header Ads Widget

അഫ്ഗാന്‍ മുന്‍ എംപി മുര്‍സല്‍ നാബിസാദയെ വെടിവച്ചു കൊലപ്പെടുത്തി


അഫ്ഗാന്‍ മുന്‍ എംപി മുര്‍സല്‍ നാബിസാദയെ വെടിവച്ചു കൊലപ്പെടുത്തി. വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ അക്രമിസംഘം മുര്‍സല്‍ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു കൊല്ലുകയായിരുന്നു. മുര്‍സല്‍ നാബിസാദയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബുള്‍ പൊലീസ് വക്താവ് അറിയിച്ചു.


വീട്ടില്‍ വച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടതെന്നും പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു.

യുഎസ് പിന്തുണയുള്ള സര്‍ക്കാര്‍ അഫ്ഗാന്‍ ഭരിച്ചിരുന്ന സമയത്താണു നാബിസാദ പാര്‍ലമെന്റില്‍ അംഗമായിരുന്നത്. താലിബാന്‍ രാജ്യഭരണം പിടിച്ചെടുത്തതോടെ നാബിസാദ ഉള്‍പ്പെടെയുള്ളവര്‍ പുറത്തായി. നംഗര്‍ഹാര്‍ സ്വദേശിയായ നാബിസാദ 2018ല്‍ കാബുളില്‍നിന്നാണ് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

Post a Comment

0 Comments