താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ നിര്‍ത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് യൂസര്‍ഫീസ് ഏര്‍പ്പെടുത്തിയ നടപടി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പിന്‍വലിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
യൂസര്‍ഫീസ് ഈടാക്കുന്ന നടപടി നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ തീരുമാനത്തില്‍നിന്ന് പിന്‍മാറണമെന്ന് കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് (ദേശീയപാത വിഭാഗം)എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കെ. വിനയരാജ് എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.
ReadMore : താമരശ്ശേരി ചുരത്തില്‍ ഇനിമുതല്‍ സഞ്ചാരികളില്‍നിന്ന് യൂസര്‍ഫീ ഈടാക്കും; വാഹനമൊന്നിന് 20 രൂപ
തുടര്‍ന്നാണ് വ്യൂപോയന്റുകള്‍ ഉള്‍പ്പെടെ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ഭാഗങ്ങളില്‍ വാഹനമൊന്നിന് ഇരുപതുരൂപ ഈടാക്കുന്ന നടപടി നിര്‍ത്തിയത്.
0 Comments