ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ധന്യയുടെ ഭര്‍ത്താവ് പ്രജിത്ത് യു.എ.ഇ.യിലെ ഹെല്‍ത്ത് സെന്ററില്‍ ജോലിചെയ്തുവരികയാണ്.
ചേമഞ്ചേരിയില്‍ പ്രജിത്തിന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു ധന്യയും മക്കളും താമസിച്ചിരുന്നത്. ദമ്പതിമാരുടെ മൂത്തമകള്‍ ധന്യയുടെ വീട്ടിലായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
0 Comments