ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പൊലീസ് നല്‍കിയ വാട്‌സ്‌ആപ്പ് നമ്ബറിലും പരാതി പ്രവാഹം.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കൊണ്ട് 15 പരാതികള്‍ ലഭിച്ചു.
ലോണ്‍ അപ്പ് തട്ടിപ്പില്‍ കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം നടപടികള്‍ കടുപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്ത്, തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പൊലീസ് പ്രത്യേക വാട്‌സ്‌ആപ്പ് നമ്ബര്‍ നല്‍കിയത്. രണ്ട് ദിവസം പിന്നിടുമ്ബോള്‍ 500ല്‍ അധികം പേര്‍ വാട്‌സാപ്പില്‍ പ്രതികരിച്ചു.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായാണ് പരാതികള്‍ നല്‍കാന്‍ കഴിയുക. അങ്ങനെ ലഭിച്ച 15 ഓളം പരാതികള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടതെന്ന് കണ്ടെത്തി. ഓരോരുത്തരെയും പൊലീസ് തിരിച്ചു വിളിച്ച് ഉറപ്പ് വരുത്തി. സൈബര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ഓരോ ദിവസവും നിരവധി പരാതികള്‍ ആണ് ലഭിക്കുന്നത്. 'ഹായ്' മെസ്സേജുകള്‍ മുതല്‍, മറ്റു പരാതികള്‍ അടക്കം വാട്‌സ്‌ആപ്പ് നമ്ബറില്‍ വരുന്നുണ്ടെന്നും പൊലീസ് പറയുന്നു. ലോണ്‍ അപ്പ് തട്ടിപ്പില്‍ കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം നടപടികള്‍ കടുപ്പിച്ചിട്ടുണ്ട്.
അംഗീകൃതം അല്ലാത്ത ആപ്പുകളും വെബ്‌സൈറ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഗൂഗിളിനും ഡൊമെയ്ന്‍ രജിസ്ട്രാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഇന്റര്‍ പോളിന്റെ സഹായവും തേടും. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പിന് എതിരെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.
0 Comments