Ticker

6/recent/ticker-posts

Header Ads Widget

വാട്സപ്പ് ചാനൽ ഫോളോ ചെയ്യാം.

RealMedia Live News Channel

🔖 വാട്സപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറായ "വാട്സപ്പ് ചാനൽ" ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്. "Updates" എന്ന പുതിയ ടാബിലാണ് വാട്സാപ്പിന്റെ ഈ പുതിയ സേവനം ലഭ്യമാവുക. ഇതിനായി WhatsApp ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. 

🔖 ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ചാനലുകള്‍ ഫോളോ  ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. ഒരു ചാനൽ ഫോളോവർ എന്ന നിലയിൽ, നിങ്ങളുടെ ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും അഡ്‌മിനോ മറ്റ് ഫോളോവേഴ്‌സിനോ കാണാൻ സാധിക്കില്ല. അതു പോലെ, ഒരു ചാനൽ പിന്തുടരുന്നത് കൊണ്ട് നിങ്ങളുടെ ഫോൺ നമ്പർ അഡ്‌മിന് അറിയാനും സാധിക്കില്ല.  

🔖 വാട്സ്ആപ്പ് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുമ്പോൾ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണിൽ  ടാപ്പ് ചെയ്‌താൽ ഒരു ചാനൽ  പിന്തുടരാൻ സാധിക്കും. ഇൻവൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പിൽ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കൾക്ക് ചാനൽ പിന്തുടരാം.

Post a Comment

0 Comments