Ticker

6/recent/ticker-posts

Header Ads Widget

വാട്‌സാപ്പില്‍ സുരക്ഷയൊരുക്കാന്‍ പുതിയ സംവിധാനവുമായി മെറ്റ

വാട്‌സാപ്പില്‍ പാസ് കീ ലോഗിന്‍ സൗകര്യം ഒരുക്കാനൊരുങ്ങി മെറ്റ. പാസ് വേഡുകളില്ലാതെ ആപ്പിന്റെ സുരക്ഷ ഉറപ്പാക്കാനും ആളുകള്‍ക്ക് പാസ് വേഡുകള്‍ ഓര്‍ത്തുവെക്കേണ്ട പ്രയാസം ഒഴിവാക്കാനും ഇതുവഴി സാധിക്കും.

ഗൂഗിളും, ആപ്പിളും തങ്ങളുടെ വെബ് ബ്രൗസറുകളില്‍ ഇതിനകം പാസ്‌കീ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. മെറ്റയെ പോലുള്ള കമ്ബനികളും പാസ് വേഡുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ്.

വാട്‌സാപ്പില്‍ പാസ് കീ സംവിധാനം വരുന്നതോടെ അനുവാദമില്ലാതെ മറ്റാര്‍ക്കും വാട്‌സാപ്പ് തുറക്കാന്‍ സാധിക്കുകയില്ല. ഐഫോണിലെ ഏക ബയോമെട്രിക് സംവിധാനമായ ഫേസ് ഐഡി സംവിധാനവും ഇത് പിന്തുണയ്‌ക്കും. നിലവില്‍ വാട്‌സാപ്പിന്റെ ബീറ്റ വേര്‍ഷനില്‍ മാത്രമാണ് പാസ്‌കീ ഫീച്ചര്‍ ലഭിക്കുക.

ഓണ്‍ ഡിവൈസ് ഒതന്റിക്കേഷന് വേണ്ടിയാണ് ഗൂഗിള്‍ പാസ് കീകള്‍ അനുവദിക്കുന്നത്. ഈ പാസ്‌കീ തന്നെയാണ് വാട്‌സാപ്പും ഉപയോഗിക്കുക. വാട്‌സാപ്പിന്റെ മള്‍ട്ടിപ്പിള്‍ ഡിവൈസ് ലോഗിന് അടക്കം ഇത് ഉപയോഗിക്കും. നിലവില്‍ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

0 Comments