Ticker

6/recent/ticker-posts

Header Ads Widget

ഫോണുകളില്‍ സ്റ്റോറേജ് നിറയുന്നത് എങ്ങനെ ഒഴിവാക്കാം

പഴയ ഫോണ്‍ ആയാലും പുതിയ ഫോണ്‍ ആയാലും സ്മാര്‍ട്ട്ഫോണുകള്‍ ഉടമകളെ ഏറെ ബുദ്ധിമുട്ടിക്കുന്നത് നാം കാണാറുണ്ട്. എന്തെങ്കിലും ആപ്പ് ഓപ്പണ്‍ ചെയ്യുമ്ബോള്‍ ഒരുപാട് സമയമെടുക്കുക, പലപ്പോഴും സ്റ്റക്ക് ആയി നില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ പഴയ-പുതിയ വ്യത്യാസമില്ലാതെ മിക്ക സ്മാര്‍ട്ട്ഫോണുകളിലും കാണാറുണ്ട്.

പലപ്പോഴും ഫോണ്‍ സ്റ്റോറേജ് നിറഞ്ഞതുമൂലമാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. പുതിയ ഫോണുകളെ അ‌പേക്ഷിച്ച്‌ പഴയ ഫോണുകളിലാണ് സ്റ്റോറേജ് പ്രശ്നം മൂലം പ്രശ്നങ്ങള്‍ കൂടുതല്‍ നേരിടുക. ഏറെ നാള്‍ മുമ്ബ് വാങ്ങിയതിനാല്‍ അ‌ന്ന് നിലവിലുണ്ടായിരുന്ന ഫീച്ചറുകളൊക്കെയായിട്ടായിരിക്കും എത്തുക. അ‌ന്ന് പണം കുറവായതിനാല്‍ കുറഞ്ഞ സ്റ്റോറേജ് മോഡല്‍ ആയിരിക്കാം നാം തെരഞ്ഞെടുത്തത്. അ‌ത് വളരെപ്പെട്ടെന്ന് നിറയും. അ‌തുപോലെ തന്നെ ഏറെ സ്റ്റോറേജ് ഉണ്ടെങ്കിലും ദീര്‍ഘനാളത്തെ ഉപയോഗത്തിനിടയ്ക്ക് ഫോണില്‍ വന്നുനിറഞ്ഞ ഫയലുകള്‍ മൂലം ഉണ്ടായിരുന്ന സ്റ്റോറേജ് തിങ്ങി നിറയാറുണ്ട്.

പുതിയ ഫോണുകള്‍ ധാരാളം സ്റ്റോറേജ് ഓപ്ഷനുമായിട്ടാണ് എത്തുന്നത്. എന്നാല്‍ ഇന്ന് നാം കൈകാര്യം ചെയ്യുന്ന ഫയലുകളുടെ വലിപ്പവും കൂടിയിരിക്കുന്നു.

അ‌നാവശ്യ ഫയലുകള്‍ ഡിലീറ്റ് ചെയ്യുക

ഇപ്പോള്‍ എടുക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ സൈസ് കൂടിയവയാണ്. ഇതൊക്കെ നമ്മുടെ ഫോണിന്റെ സ്റ്റോറേജ് പെട്ടെന്ന് നിറയ്ക്കുന്നു. സ്റ്റോറേജ് നിറയുന്നത് ഫോണിന്റെ പെര്‍ഫോമൻസിനെ ദോഷകരമായി ബാധിക്കുന്നു. അ‌നാവശ്യ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും എന്ന് എല്ലാവര്‍ക്കും അ‌റിയാം. സിനിമയും ചിത്രങ്ങളുമൊന്നും ഇല്ലാത്ത ഫോണുകളിലും ഇതേ സ്റ്റോറേജ് പ്രശ്നം അ‌നുഭവപ്പെടാറുണ്ട്. വാട്സ്‌ആപ്പ് ആണ് ഇവിടെ വില്ലനാകുന്നത്. അ‌നാവശ്യ ഫയലുകള്‍ നമ്മുടെ ഫോണില്‍ ഏറ്റവുമധികം വന്നുനിറയുന്നത് വാട്സ്‌ആപ്പിലൂടെയാണ്. 

അ‌തിനാല്‍ സ്റ്റോറേജ് പ്രശ്നം മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ആദ്യം കളയേണ്ടത് വാട്സ്‌ആപ്പില്‍ കെട്ടിക്കിടക്കുന്ന അ‌നാവശ്യ ഫയലുകളാണ്. ഇന്ത്യക്കാരുടെ ജീവിതത്തില്‍ ഇന്ന് വാട്സ്‌ആപ്പിനോളം സ്ഥാനമുള്ള മറ്റൊരു ആപ്ലിക്കേഷൻ ഇല്ല എന്നുതന്നെ പറയാം. അ‌തിനാല്‍ത്തന്നെ പലരുടെയും സ്മാര്‍ട്ട്ഫോണുകളില്‍ ഫോര്‍വേഡ് മെസേജുകളുടെ രൂപത്തില്‍ എത്തുന്ന ചിത്രങ്ങളും വീഡിയോകളും ധാരാളം ഉണ്ട്. ഗ്രൂപ്പുകളില്‍ വന്ന് നിറയുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും കണക്കുകാണില്ല. പതിവായി വീഡിയോകള്‍, ചിത്രങ്ങള്‍, ഗുഡ്മോണിങ് മെസേജുകള്‍ എന്നിവ അ‌യയ്ക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ ആ വഴിക്കും ഫോണില്‍ ഡാറ്റകള്‍ വന്നുനിറയും.

സ്റ്റോറേജിന്റെ അ‌പര്യാപ്തത സ്മാര്‍ട്ട്ഫോണുകള്‍ സ്ലോ ആക്കുന്നു

മതിയായ സ്റ്റോറേജിന്റെ അ‌പര്യാപ്തത മൂലമാണ് പല സ്മാര്‍ട്ട്ഫോണുകളും വളരെ സ്ലോ ആകുന്നത്. അ‌തിനാല്‍ത്തന്നെ വാട്സ്‌ആപ്പിലൂടെ വന്നുചേരുന്ന അ‌നാവശ്യ ഫയലുകള്‍ നീക്കേണ്ടത് സ്മാര്‍ട്ട്ഫോണുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അ‌ത്യാവശ്യവുമാണ്.

വാട്സ്‌ആപ്പിലെ അ‌നാവശ്യ ഫയലുകള്‍ നീക്കം ചെയ്യാനുള്ള വഴി 

ആദ്യം വാട്സ്‌ആപ്പ് തുറന്നതിന് ശേഷം സെറ്റിങ്സ് എടുക്കുക. ശേഷം സ്റ്റോറേജ് ആൻഡ് ഡേറ്റ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ഒഴിവാക്കേണ്ട ഫയലുകള്‍ തിരഞ്ഞ് കണ്ട് പിടിക്കാനും അവ ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനുകള്‍ കാണാം. 

നമ്മുടെ വാട്സ്‌ആപ്പ് ആപ്ലിക്കേഷൻ ഡിവൈസ് സ്റ്റോറേജില്‍ എത്ര മാത്രം സ്പേസ് ഉപയോഗിക്കുന്നുണ്ടെന്നതിന്റെ ഗ്രാഫിക്കല്‍ റെപ്രസെന്റേഷനും ഇവിടെ നല്‍കിയിട്ടുണ്ടാകും. തുടര്‍ന്ന് ഡിലീറ്റ് ചെയ്യുന്നതിനായി ഓരോ ഫയലും സെലക്‌ട് ചെയ്യുക. ശേഷം ഡിലീറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. വാട്സ്‌ആപ്പ് ഫോട്ടോകളും വീഡിയോകളും ഗാലറിയിലേക്ക് തനിയെ സേവാകുന്ന സെറ്റിങ്സ് ഓഫാണെന്ന് ഉറപ്പാക്കുകവഴി അ‌നാവശ്യ ഫയലുകള്‍ നമ്മുടെ ഫോണില്‍ വന്നുനിറയുന്നത് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

Post a Comment

0 Comments