Ticker

6/recent/ticker-posts

Header Ads Widget

വാട്‌സാപ്പ് ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് ഇനിമുതല്‍ മറുപടി നല്‍കാം; ചെയ്യേണ്ടതിത്ര മാത്രം

വാട്‌സാപ്പ് അടുത്തിടെ പുതിയ ഫീച്ചറായ വാട്‌സാപ്പ് ചാനല്‍ അവതരിപ്പിച്ചിരുന്നു. സെലിബ്രിറ്റികള്‍ക്ക് തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കാന്‍ കഴിയുന്ന ഫീച്ചര്‍ എന്ന നിലയില്‍ വാട്‌സാപ്പ് ചാനലിന് വലിയ സ്വീകാര്യതയാണ് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ലഭിച്ചത്.


ഇപ്പോഴിതാ വാട്‌സാപ്പ് ചാനലില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ഒരു അപ്‌ഡേറ്റ് കമ്ബനി പുറത്ത് വിട്ടിരിക്കുകയാണ്.

ഇതോടെ തങ്ങള്‍ ഫോളോ ചെയ്യുന്ന ചാനലുകളില്‍ നിന്നുമെത്തുന്ന സന്ദേശങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കും.


ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റിലാണ്(2.23.20.6) ഈ മാറ്റമുള്ളത്. സന്ദേശം അയക്കുന്നയാളുടെ സ്വകാര്യതക്ക് പ്രാധാന്യം നല്‍കാനും കമ്ബനി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.ഉടന്‍ തന്നെ വാട്‌സാപ്പിന്റെ ഈ ഫീച്ചര്‍ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിച്ചേരുമെന്നാണ് സാങ്കേതിക മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Post a Comment

0 Comments