കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ പി.കെ ഫാത്തിമബിയുടെ അക്കൗണ്ടില്‍ നിന്ന് അജ്ഞാതൻ 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അസം നിതായി നഗര്‍ സ്വദേശിയായ പ്രതിയെ പൊലീസ് പിടികൂടിയത്. പണം പിൻവലിക്കാൻ ചെക്ക് നല്‍കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്ന് ബാങ്കില്‍ നിന്ന് മറുപടി ലഭിച്ചതോടെയാണ് പരാതിക്കാരിയും ബന്ധുക്കളും തട്ടിപ്പ് നടന്നതായി അറിഞ്ഞത്. തുടര്‍ന്ന് സെപ്തംബര്‍ ഇരുപത്തി ഒന്നിന് പന്നിയങ്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്ബര്‍ മാറ്റണോ? ഇതാ വഴി.
പൊലീസ് അന്വേഷണത്തില്‍ ജൂലൈ- സെപ്തംബര്‍ മാസത്തിനിടെ പല തവണകളായാണ് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിച്ചതെന്ന് കണ്ടെത്തി. ഈ പണം ഏത് അക്കൗണ്ടിലേക്കാണ് പോയതെന്ന് പരിശോധിച്ചതില്‍ അസമിലെ ബാങ്ക് അക്കൗണ്ട് ആണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ. മുരളീധരൻറെ നേതൃത്വത്തിലുള്ള നാലംഗ സംഘം അസമില്‍ പോയി നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. അസം പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
പരാതിക്കാരി ആറ് വര്‍ഷം മുമ്ബ് ഉപയോഗിച്ച മൊബൈല്‍ നമ്ബര്‍ വഴിയായിരുന്നു ബന്ധുവിന്റെ സഹായത്തോടെ പ്രതി തട്ടിപ്പ് നടത്തിയത്. പരാതിക്കാരി ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടുപയോഗിച്ചിരുന്ന മൊബൈല്‍ നമ്ബര്‍ ആറ് വര്‍ഷം മുമ്ബ് ഉപേക്ഷിച്ചു. ഓണ്‍ലൈൻ ട്രാൻസാക്ഷൻ ആപ് ഉപയോഗിച്ച് പണം തട്ടിയത്. തട്ടിപ്പിലൂടെ പ്രതി കൈവശപ്പെടുത്തിയ മുഴുവൻ തുകയും തിരിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
0 Comments