Ticker

6/recent/ticker-posts

Header Ads Widget

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല, 3-2ന് ഹർജികൾ തള്ളി

ഡൽഹി: ഇന്ത്യൻ ജനത കാത്തിരുന്ന വിധി പുറത്ത്. ഇന്ത്യയിൽ സ്വവർഗ ലൈംഗികതയ്ക്ക് നിയമസാധുതയില്ല. 3-2ന് ആണ് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. സ്വവർ​​ഗ വിവാ​ഹം ന​ഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറയുന്നത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല, 3-2ന് ഹർജികൾ തള്ളി

അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. അതേസമയം, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവർ എതിർത്തതോടെ 3–2 എന്ന നിലയിലാണ് ഹർജികൾ തള്ളിയത്. ഇതിൽ ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.

എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാൽ നാല് വിധികളാണ് ഹർജികളിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നഗരങ്ങളിൽ താമസിക്കുന്നവരെല്ലാം വരേണ്യരല്ല. വിവാഹം സ്ഥിരതയുള്ളതാണെന്ന് വാദിക്കാനാവില്ല. അത്തരം പ്രസ്താവനകൾ തെറ്റാണ്. ഇത് തുല്യതയുടെ കാര്യമാണ്. സ്വവർ​ഗ വിവാഹം അം​ഗീകരിക്കുന്നു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങൾ വഴി വിവാ​ഹത്തിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്റ്റിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്പെഷ്യൽ മാര്യേജ് ആക്റ്റിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.∙ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്:

പ്രത്യേക വിവാഹ നിയമത്തിൽ മാറ്റം വരുത്തി സ്വവർഗ വിവാഹം കൂടി അംഗീകരിക്കണമെന്ന ഹർജിക്കാരുടെ വാദത്തെ ചീഫ് ജസ്റ്റിസ് പിന്തുണച്ചു. നിലവിലുള്ള നിയമം പുരുഷനെയും സ്ത്രീയേയും മാത്രമാണ് പരിഗണിക്കുന്നത്. അതിൽ ഇതര വിഭാഗക്കാരേക്കൂടി പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാല്‍ പ്രത്യേക വിവാഹനിയമം കോടതിക്കു റദ്ദാക്കാന്‍ കഴിയില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടതു പാര്‍ലമെന്റ് ആണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഈ ഹർജി പരിഗണിക്കാൻ ഈ കോടതിക്ക് അധികാരമുണ്ട്.

സ്വവർഗ ലൈംഗികത എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ഇത് വർഷങ്ങളായി ഇന്ത്യയിൽ നിലനിന്നു പോരുന്നു. സ്വവർഗ ലൈംഗിക നഗര സങ്കൽപമോ വരേണ്യ വർഗ സങ്കൽപമോ അല്ല. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല ചീഫ് ജസ്റ്റിസിന്റെ വിധിയുടെ സംക്ഷിപ്ത രൂപം സ്വവർഗ ലൈംഗിക വിഡ്ഢിത്തമോ നഗര സങ്കൽപമോ വരേണ്യ വർഗ സങ്കൽപമോ അല്ല എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ തള്ളിക്കളഞ്ഞു. 

ഇതു തുല്യതയുടെ വിഷയമാണ്. മാത്രമല്ല, വിവാഹം എന്നത് സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമങ്ങൾ വഴി വിവാഹത്തിൽ പല പരിഷ്കാരങ്ങളും വന്നിട്ടുണ്ട്. നിയമം ഉണ്ടാക്കാൻ കോടതിക്ക് സാധിക്കില്ല. നിലവിലുള്ള നിയമം വ്യാഖ്യാനിക്കാൻ മാത്രമേ സാധിക്കൂ. അതേസമയം, മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിൽ കോടതിക്കു തടസ്സമില്ലബന്ധങ്ങൾ രണ്ടു വ്യക്തികളുടെ തീരുമാനമാണ്. ഇത്തരം കൂട്ടുകെട്ടുകൾ അംഗീകരിക്കാത്തത് സ്വവർഗ ദമ്പതികളോടുള്ള വിവേചനമാകും. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിതരീതിയുടെ അടിസ്ഥാന ഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചിലര്‍ക്ക് അത് അവരുടെ ജീവതത്തിലെ ഏറ്റവും പ്രധാന തീരുമാനമാണ്. ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള അവകാശം അവര്‍ക്കുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എല്ലാവര്‍ക്കും അവരുടെ ജീവിതത്തിന്റെ ധാര്‍മിക നിലവാരം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വവര്‍ഗ ബന്ധമുള്ളവരോടു വിവേചനം കാണിക്കാനാവില്ല. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന വിവാഹ ആനുകൂല്യം സ്വവര്‍ഗ പങ്കാളികള്‍ക്കു നിഷേധിക്കുന്നത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഒരു കുഞ്ഞിന് സമ്പൂർണ സുരക്ഷിതത്വം നൽകാൻ ഭിന്ന ലിംഗ ദമ്പതികള്‍ക്കു മാത്രമേ സാധിക്കൂ എന്ന് വ്യക്തമാക്കുന്ന യാതൊരു തെളിവും ലഭ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശം നിഷേധിക്കുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ (സിഎആർഎ) സർക്കുലർ ഭരണഘടനയുടെ 15–ാം അനുഛേദത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി

Post a Comment

0 Comments