ദോഹയില്‍ താമസിക്കുന്ന മുജീബ് തെക്കേ മാറ്റിയേരി ആണ് 098801 എന്ന ടിക്കറ്റ് നമ്ബരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം സെപ്തംബര്‍ 27ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ മുജീബിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 023536 എന്ന ടിക്കറ്റ് നമ്ബരിലൂടെ അജീബ് ഒമറാണ്. മൂന്നാം സമ്മാനം 90,000 ദിര്‍ഹം നേടിയത് സ്റ്റീവന്‍ വില്‍കിന്‍സണാണ്. ഇദ്ദേഹം വാങ്ങിയ 169082 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 80,000 ദിര്‍ഹം സ്വന്തമാക്കിയത് രവീന്ദ്ര സമരനായകെ ആണ്. 156989 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്ബര്‍.
മുഹമ്മദ് റിഷാദ് കണ്ണന്‍ കുന്നുമ്മല്‍ അബ്ദുല്‍ ഖാദറാണ് 200799 എന്ന ടിക്കറ്റ് നമ്ബരിലൂടെ അഞ്ചാം സമ്മാനം 70,000 ദിര്‍ഹം നേടിയത്. 046034 എന്ന ടിക്കറ്റ് നമ്ബരിലൂടെ ആന്റണി വിന്‍സന്റ് ആണ് ആറാം സമ്മാനം 60,000 ദിര്‍ഹം സ്വന്തമാക്കിയത്. ഏഴാം സമ്മാനമായ 50,000 ദിര്‍ഹം അജ്മല്‍ കൊല്ലംകുടി ഖാലിദ് വാങ്ങിയ 130086 എന്ന ടിക്കറ്റ് നമ്ബരിനാണ്. എട്ടാം സമ്മാനം 40,000 ദിര്‍ഹം നേടിയത് ലിപ്‌സണ്‍ കൂതുര്‍ വെള്ളാട്ടുകര പോള്‍ ആണ്. 177269 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനാര്‍ഹമായത്. ഒന്‍പതാം സമ്മാനം 30,000 ദിര്‍ഹം സ്വന്തമാക്കിയത് പൊയ്യില്‍ താഴ കുഞ്ഞബ്ദുള്ളയാണ്. 199039 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. മുഹമ്മദ് അസീബ് ചെങ്ങനക്കാട്ടില്‍ വാങ്ങിയ 285665 എന്ന ടിക്കറ്റ് നമ്ബര്‍ പത്താം സമ്മാനമായ 20,000 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിച്ച ഷാരോണ്‍ ഫ്രാന്‍സിസ്‌കോ കാബെല്ലോ ജീപ് റുബികോണ്‍ സ്വന്തമാക്കി. 013280 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനാര്‍ഹമായത്.
0 Comments