രാജ്യത്തെ ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യൻ സൈബര്‍ ഏജൻസിയായ കമ്ബ്യൂട്ടര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം (CERT-In) ആണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
ആൻഡ്രോയിഡിന്റെ 11, 12.5.12L, 13 പതിപ്പുകളിലാണ് അപകടം പതുങ്ങിയിരിക്കുന്നത്. ഈ പതിപ്പുകളില്‍ നിരവധി കേടുപാടുകള്‍ ആണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.
ഗുരുതരമായ ഭീഷണിയാണ് ഈ ആൻഡ്രോയിഡ് പതിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാക്കുന്നത്. ഇത് ഉപയോഗിക്കുന്നവരുടെ സെൻസിറ്റീവ് രേഖകള്‍ അടക്കം ചോരാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. മതിയായ സുരക്ഷാ ഫീച്ചറുകള്‍ ഈ പഴയ പതിപ്പുകള്‍ വാഗ്ദാനം ചെയ്യത്താതിനാല്‍ തന്നെ ഹാക്കര്‍മാര്‍ക്ക് ഇവരുടെ ഉപകരണങ്ങള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്നും അറിയിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടന്ന് തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ആൻഡ്രോയിഡിന്റെ 11, 12.5.12L, 13 പതിപ്പുകളില്‍ Framework, System, Google Play സിസ്റ്റം അപ്‌ഡേറ്റുകള്‍, MediaTek ഘടകങ്ങള്‍, Unisoc ഘടകങ്ങള്‍, Qualcomm ഘടകങ്ങള്‍, Qualcomm ക്ലോസ്ഡ് സോഴ്‌സ് ഘടകങ്ങളിലാണ് കേടുപാടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കേടുപാടുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ക്കോ സൈബര്‍ കുറ്റവാളികള്‍ക്കോ നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാവുന്നതാണ്. ഇത് കൂടാതെ അപകടകരമായ വൈറസുകളെ നിങ്ങളുടെ ഫോണിലേക്ക് കടത്തിവിടാനും സാധിക്കും.
0 Comments