Ticker

6/recent/ticker-posts

Header Ads Widget

ജ്യൂസില്‍ വിഷം കലര്‍ത്തി ഷാരോണിനെ വധിച്ച കേസ്: വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ഗ്രീഷ്മയുടെ ഹര്‍ജി തള്ളി സുപ്രിംകോടതി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസല്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഗ്രീഷ്മയ്‌ക്ക് തിരിച്ചടി. വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹര്‍ജി സുപ്രിംകോടതി തള്ളുകയായിരുന്നു.

വിഷയത്തില്‍ നോട്ടീസ് അയയ്‌ക്കേണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.


കേസില്‍ പ്രതിയായ ഗ്രീഷ്മ ഒരു വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ആഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങിയത്..സംഭവം നടന്നതായി പറയുന്ന സ്ഥലം തമിഴ്‌നാട് ആണെന്നും നെയ്യാറ്റിന്‍കര കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും കാട്ടിയാണ് ഗ്രീഷ്മയും കൂട്ടു പ്രതികളും സുപ്രിംകോടതിയില്‍ കേസ് തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കിയത്. കഴിഞ്ഞ ആഴ്ച ഗ്രീഷ്മയ്‌ക്ക് ഉപാധികളോടെ കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു ഗ്രീഷ്മ സുപ്രിംകോടതിയിലെ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കിയത്.

ഷാരോണ്‍ വധം നടന്നതായി കേരള പൊലീസ് ആരോപിക്കുന്ന സ്ഥലം കേരള പൊലീസിന്റെ അധികാര പരിധിക്ക് പുറത്തുള്ള തമിഴ്നാടാണ്. കുറ്റകൃത്യം നടന്നെങ്കില്‍ കേസ് അന്വേഷിക്കേണ്ടത് തമിഴ്‌നാട് പൊലീസ് ആണ്. ഇതിനുപകരം ഷാരോണ്‍ വധം അന്വേഷിച്ചത് കേരള പൊലീസ് ആയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതും തമിഴ്‌നാട്ടില്‍ അല്ല. നെയ്യാറ്റിന്‍കര കോടതിയുടെ അധികാര പരിധിക്ക് പുറത്താണ് മേഖല. പ്രതികളായി ആരോപിക്കപ്പെടുന്ന തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഹനിക്കുന്നതാണ് ഈ നടപടികള്‍. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണമെന്നായിരുന്നു ഗ്രീഷ്മ ഹര്‍ജിയില്‍ ആരോപിച്ചത്. എന്നാല്‍ വാദം കേട്ട സുപ്രിംകോടതി ഗ്രീഷ്മയുടെ ഹര്‍ജി തള്ളുകയായിരുന്നു.

Post a Comment

0 Comments