Ticker

6/recent/ticker-posts

Header Ads Widget

കാത്തിരിപ്പ് അവസാനിച്ചു! മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്സ്‌ആപ്പ്

ദീര്‍ഘനാള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ ഔദ്യോഗികമായി അവതരിപ്പിച്ച്‌ വാട്സ്‌ആപ്പ്.

ഒന്നിലധികം ഫോണ്‍ നമ്ബറുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറിന് വാട്സ്‌ആപ്പ് രൂപം നല്‍കിയിരിക്കുന്നത്. ഇതോടെ, ഒരു വാട്സ്‌ആപ്പ് അക്കൗണ്ടില്‍ നിന്ന് തന്നെ ഒരേസമയം ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും.

സാധാരണയായി രണ്ട് സിം കാര്‍ഡ് ഉള്ളവര്‍ ക്ലോണ്‍ അപ്ലിക്കേഷന്റെ സഹായത്തോടെയാണ് 2 വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്. പുതിയ ഫീച്ചര്‍ എത്തിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായിട്ടുണ്ട്. രണ്ട് അക്കൗണ്ടുകള്‍ക്കും രണ്ട് പ്രൈവസി സെറ്റിംഗ്സുകളും, നോട്ടിഫിക്കേഷനുകളും ഉണ്ടാകും. മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.

മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ ഉപയോഗിക്കുന്ന വിധം

  • ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ രണ്ട് ആക്ടീവ് സിം കണക്ഷനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
  • വാട്സ്‌ആപ്പ് സെറ്റിംഗ്സ് തുറക്കുക.
  • നിങ്ങളുടെ പേരിന് നേരെ ദൃശ്യമാകുന്ന ചെറിയ Arrow ടാപ്പ് ചെയ്ത്, ‘Add Account’ തിരഞ്ഞെടുക്കുക.
  • രണ്ടാമത്തെ മൊബൈല്‍ നമ്ബര്‍ ടൈപ്പ് ചെയ്ത് വെരിഫിക്കേഷൻ പ്രോസസ് പൂര്‍ത്തിയാക്കുക.
  • പുതിയ അക്കൗണ്ട് ആഡ് ചെയ്തിട്ടുണ്ടാകും.
  • പേരിന് നേരെയുള്ള Arrow-യില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ അക്കൗണ്ട് മാറ്റി ഉപയോഗിക്കാവുന്നതാണ്.

Post a Comment

0 Comments