Ticker

6/recent/ticker-posts

Header Ads Widget

തട്ടിപ്പുകള്‍ വ്യാപകമാകുന്നു; ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യാം

ധാര്‍ ഉപയോഗിച്ച്‌ നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. ഫിംഗര്‍ പ്രിന്റ്, ആധാര്‍ നമ്ബര്‍, ബാങ്കിന്റെ പേര് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

എന്നാല്‍ ഇനി മുതല്‍ ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ് സ്റ്റോറില്‍ നിന്നോ എംആധാര്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. അടുത്തതായി രജിസ്റ്റര്‍ മൈ ആധാര്‍ കാര്‍ഡ് എന്ന ബട്ടണ്‍ ആപ്ലിക്കേഷന്റെ മുകള്‍ ഭാഗത്തായി കാണും അതില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം നാലക്ക പാസ് വേര്‍ഡും യൂസര്‍ ഐഡിയും നല്‍കി ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.

അതിനുശേഷം ആധാര്‍ നമ്ബറും, സെക്യൂരിറ്റി കാപ്ച്ചയും നല്‍കണം. ആധാറുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറില്‍ ലഭിക്കുന്ന ഒടിപി നല്‍കണം. അതോടെ ആധാര്‍ അക്കൗണ്ട് ഓപണാകും. അതില്‍ ബയോമെട്രിക് സെറ്റിംഗ്സിലെ ബയോമെട്രിക് ലോക്ക് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം ഒക്കെ ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിയുമ്ബോള്‍ വീണ്ടും ഒരു ഒടിപി ലഭിക്കും. ഒടിപി നല്‍കി കഴിയുമ്ബോള്‍ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യും. ഇതേ ആപ്ലിക്കേഷനില്‍ ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം ലോക്ക് ചെയ്യാനും അവസരമുണ്ട്.

Post a Comment

0 Comments