Ticker

6/recent/ticker-posts

Header Ads Widget

അടുത്ത അപ്‌ഡേറ്റ് റെഡി! വാട്‌സ്‌ആപ്പിലെ 'റിപ്ലേ ബാര്‍ ഫീച്ചറിനെ' കുറിച്ചറിയാം..

നിരന്തരം അപ്‌ഡേറ്റുകള്‍ നല്‍കി അത്ഭുതപ്പെടുത്തുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ വാട്‌സ്‌ആപ്പ്.

പുതിയതായി വാട്‌സ്‌ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് റിപ്ലേ ബാര്‍ ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. വാട്‌സ്‌ആപ്പിന്റെ 2.23.20.20 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.


വാട്‌സ്‌ആപ്പ് ചാറ്റിനിടെ ചിത്രങ്ങളും വീഡിയോകളും കാണുമ്ബോള്‍ തന്നെ മറുപടി നല്‍കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. മീഡിയ വിഭാഗത്തില്‍പ്പെട്ട ചിത്രങ്ങളും വീഡിയോകളും കാണുമ്ബോള്‍ തന്നെ പ്രതികരിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ റിപ്ലേ നല്‍കാന്‍ കഴിയും. ചാറ്റിനെ ഒരുവിധത്തിലും ബാധിക്കാത്ത വിധം മറുപടി നല്‍കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ചാറ്റിലെ മീഡിയ സ്‌ക്രീനില്‍ ചിത്രങ്ങളും വീഡിയോകളും കണ്ടുകൊണ്ട് തന്നെ റിപ്ലേ നല്‍കാന്‍ കഴിയുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തിരഞ്ഞെടുക്കാന്‍ കൊണ്ടുവരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 24 മണിക്കൂര്‍ അല്ലെങ്കില്‍ രണ്ടാഴ്ചവരെ തിരഞ്ഞെടുക്കാം കഴിയുന്ന തരത്തിലാകും അപ്‌ഡേറ്റ്.

പണമിടപാട് നടത്താനുള്ള അപ്‌ഡേറ്റ് വാട്ട്‌സാപ്പ് നേരത്തെ അവതരിപ്പിച്ചതാണ്.നേരത്തെ തന്നെ വാട്ട്‌സ്‌ആപ്പില്‍ പേമെന്റ് സംവിധാനം ഉണ്ട്. പുതിയ അപ്‌ഡേറ്റ് വഴി വാട്ട്‌സ്‌ആപ്പ് വഴി ബിസിനസ് അക്കൗണ്ടുകള്‍ക്ക് അവര്‍ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള പണം വാട്ട്‌സ്‌ആപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാന്‍ സാധിക്കും.

Post a Comment

0 Comments