Ticker

6/recent/ticker-posts

Header Ads Widget

പച്ച ചെക് മാര്‍ക്ക്, സ്റ്റാറ്റസിലെ സമയ ക്രമീകരണം..അറിയാം പുതിയ വാട്‌സ് ആപ് അപ്‌ഡേഷൻ

മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സ്‌ആപ് വീണ്ടും അപ്‌ഡേഷനുമായി രംഗത്തെത്തയിരിക്കുകയാണ്. നിലവില്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതു ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

2.23.20.20 പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ സേവനം ലഭ്യമാകും.

അതേസമയം, മെച്ചപ്പെട്ട ഇന്റര്‍ഫേസിനൊപ്പം, പുതിയ ഐക്കണുകളും നിറങ്ങളും ആപ്പില്‍ കാണപ്പെടും. ചിത്രങ്ങള്‍, വീഡിയോകള്‍, ഏകഎകള്‍ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നല്‍കാനാവുന്ന അപ്‌ഡേറ്റ് ഉടനെ രാജ്യാന്തര തലത്തില്‍ എല്ലാ വാട്‌സാപ് ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് വിവരം. നിലവിലെ വിഡിയോയും ചിത്രവും സ്‌ക്രീനിലെ കാഴ്ചയിലിരിക്കുമ്ബോള്‍ത്തന്നെ വേഗത്തില്‍ പ്രതികരണം അറിയിക്കാന്‍ ഈ അപ്‌ഡേറ്റിനുശേഷം സാധിക്കും. സന്ദേശമയയ്ക്കലിലെ തടസങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യമാണത്രെ ഇതിനു പിന്നില്‍. ഇതിനുപുറമെ, എബൗട്ട് അസ് ആപ്പിനായി കമ്ബനി ഒരു അപ്‌ഡേറ്റ് കൊണ്ടുവരുന്നു. മൂന്ന് സവിശേഷതകളും ഓരോന്നായി നമുക്ക് അറിയിക്കാം.

വാട്‌സ് ആപ് ചാനലിന് നീല ചെക് മാര്‍ക്ക്

വാട്‌സാപ്പിലെ വെരിഫൈഡ് അക്കൗണ്ടുകളില്‍ അഥവാ ചാനലുകളില്‍ ഒരു പച്ച ചെക് മാര്‍ക് ഏവരും കണ്ടിട്ടുണ്ടാകും. അതു ഒരു നീല ചെക് മാര്‍ക്കിലേക്കു മാറാന്‍ പോകുന്നത്രെ. മെറ്റയുടെ ഏകീകൃത സ്വഭാവം വരാനായി ആണത്രെ ഈ മാറ്റം. 2023 സെപ്തംബര്‍ 13നാണ് കമ്ബനി വാട്‌സ് ചാനല്‍ ലോകത്തെല്ലായിടത്തും ലഭ്യമാക്കുന്നത്. പിന്നാലെ നിരവധി പ്രമുഖര്‍ ചാനല്‍ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ ഇമോജി വഴി ചാനലില്‍ നിങ്ങള്‍ക്ക് ഫീഡ് ബാക്ക് നല്‍കാനും സംവിധാനമുണ്ട്. എത്ര പ്രതികരണങ്ങള്‍ ഉണ്ടെന്നതും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നാല്‍ ചാനല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് നിങ്ങള്‍ ഏത് ഇമോജിയാണ് പ്രതികരണമായി ഇട്ടതെന്ന് കാണാനും കഴിയില്ല.

സ്റ്റാറ്റസില്‍ സമയം ക്രമീകരിക്കാം

വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കൊണ്ടുവരുന്നുവെന്നു റിപ്പോര്‍ട്ട്. 24 മണിക്കൂറും പരമാവധി 2 ആഴ്ചയും തിരഞ്ഞെടുക്കാം. അടുത്തിടെ ടെലിഗ്രാമും ഇത്തരം സമയ പരിധി തിരഞ്ഞെടുക്കാവുന്ന രീതിയിലേക്കു മാറിയിരുന്നു.

മെച്ചപ്പെട്ട ഇന്റര്‍ഫേസുള്ള പുതിയ ഐക്കണും നിറവും

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്‌ആപ്പില്‍ പുതിയ ഐക്കണുകളും നിറങ്ങളുമുള്ള മെച്ചപ്പെട്ട ഇന്റര്‍ഫേസ് കമ്ബനി കൊണ്ടുവരുന്നു. ഈ ഫീച്ചര്‍ ബീറ്റ പതിപ്പ് 2.23.20.10ല്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഈ അപ്‌ഡേറ്റിലൂടെ, നിലവില്‍ വാട്ട്‌സ്‌ആപ്പിന്റെ മുകളില്‍ പച്ച നിറത്തില്‍ കാണുന്ന ഏരിയ വെള്ള നിറത്തില്‍ ദൃശ്യമാകും. എന്നിരുന്നാലും, ഇരുണ്ട തീമില്‍ ഇത് ഇരുണ്ട നിറത്തില്‍ മാത്രമേ ദൃശ്യമാകൂ. ഇതേ ഇന്റര്‍ഫേസ് ഇതിനകം തന്നെ iOS ഉപകരണങ്ങളിലെ ആപ്പില്‍ ദൃശ്യമാണ്.


Post a Comment

0 Comments