കണ്ണൂരിൽ വിദ്യാർഥിയെ ഇടിച്ച് തെറിപ്പിച്ച് ബസ്; അപകട കാരണം അമിത വേഗത, നാട്ടുകാർ ചില്ല് തകർത്തു.
ഇതിൽ പ്രകോപിതരായ നാട്ടുകാർ ബസിന്റെ ചില്ല് അടിച്ചു തകർത്തു.
കണ്ണൂർ: തളിപ്പറമ്പിൽ സൈക്കിളിൽ യാത്ര ചെയ്യുന്ന കുട്ടിയെ ബസ് ഇടിച്ച് അപകടം. തൃചംബരം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയും കപ്പാലം സ്വദേശിയുമായ ബിലാലാണ് അപകടത്തിൽപ്പെട്ടത്. ബസ് അമിത വേഗതയിൽ എത്തിയതാണ് അപകട കാരണം.
ഇതിൽ പ്രകോപിതരായ നാട്ടുകാർ ബസിന്റെ ചില്ല് അടിച്ചു തകർത്തു. അപകടത്തിന്റെ ദൃശ്യങ്ങൾ ചാനലുകൾക്ക് ലഭിച്ചു. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുന്ന സ്വകാര്യ ബസാണ് തൃചംബരത്ത് വെച്ച് സൈക്കിളിൽ യാത്ര ചെയ്ത വിദ്യാർഥിയെ ഇടിച്ചു തെറിപ്പിച്ചത്. കുട്ടിയെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments