മെറ്റ അടുത്തതായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സവിശേഷതകളാണ് വാട്സ്‌ആപ്പിലേക്ക് ചേര്‍ക്കാൻ പോകുന്നത്. ഉപയോക്താക്കളെ ഇഷ്ടമുള്ള സ്റ്റിക്കറുകള്‍ നിര്‍മിക്കാൻ അനുവദിക്കുന്നതാണ് അതിലെ ഒരു ഫീച്ചര്‍. പുതിയ 'AI സ്റ്റിക്കര്‍ ഫീച്ചര്‍' വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ ചാറ്റ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് മെറ്റ പറയുന്നത്.
അവരുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, "പുതിയ AI ടൂള്‍ നിങ്ങള്‍ നല്‍കുന്ന ടെക്സ്റ്റ് പ്രോംപ്റ്റുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നിലധികം സവിശേഷവും ഉയര്‍ന്ന നിലവാരമുള്ളതുമായ സ്റ്റിക്കറുകളായി മാറ്റുന്നു. അതിനായി ലാമ 2 (Llama 2 )-ല്‍ നിന്നുള്ള സാങ്കേതികവിദ്യയും ഇമേജ് ജനറേഷനായുള്ള മെറ്റയുടെ എമു (Emu) എന്ന അടിസ്ഥാന മോഡലുമാണ് ഉപയോഗിക്കുന്നത്. അതായത്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിര്‍ദേശം നല്‍കിയാല്‍ പുതിയ എ.ഐ ടൂള്‍ അതിനനുസരിച്ചുള്ള സ്റ്റിക്കറുകള്‍ നിര്‍മിച്ചുതരും.
ഇനി സ്റ്റിക്കര്‍ ആര്‍ക്കെങ്കിലും അയച്ചു കഴിഞ്ഞാല്‍, അവ സ്റ്റിക്കര്‍ ട്രേയില്‍ ദൃശ്യമാകും. അതോടെ, എപ്പോള്‍ വേണമെങ്കിലും കോണ്‍ടാക്റ്റുകളുമായി എ.ഐ സൃഷ്ടിച്ച സ്റ്റിക്കറുകള്‍ ഷെയര്‍ ചെയ്യാനാകും. നിലവില്‍ ഇംഗ്ലീഷില്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രമേ എഐ സ്റ്റിക്കറുകള്‍ നിര്‍മിക്കപ്പെടുകയുള്ളൂ. മറ്റ് ഭാഷകളുടെ പിന്തുണ വൈകാതെ തന്നെ എത്തിയേക്കും.
0 Comments