ഉപയോക്താക്കള്‍ക്കായി യൂസര്‍ നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സാധിക്കുന്ന ഓപ്ഷൻ ആണിത്. ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ വാട്സാപ്പ് അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളില്‍ ഒന്നായ ഫോണ്‍ നമ്ബര്‍ പങ്കിടേണ്ടി വരില്ല എന്നതാണ് ഇതില്‍ ആകര്‍ഷകമായ വസ്തുത.
ആൻഡ്രോയിഡിനുള്ള വാട്ട്‌സ്‌ആപ്പിന്റെ ബീറ്റാ പതിപ്പില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നുണ്ട്. ആപ്പിളിലെ വാട്സ്‌ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ഉടൻ എത്തുമെന്നാണ് കരുതുന്നത്. WABetaInfo ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഒരു വ്യക്തിയുടെ ഉപയോക്തൃനാമത്തില്‍ ഒരു പുതിയ ചാറ്റ് തുടങ്ങുകയാണെങ്കില്‍ ആ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ചെയ്‌തിരിക്കുന്ന ഫോണ്‍ നമ്ബര്‍ ഉപയോക്താവ് പങ്കിടുവാൻ താല്പര്യപ്പെടുന്നില്ലെങ്കില്‍ അത് മറച്ചുവെക്കപ്പെടും. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഇഷ്ടമുള്ള ഉപയോക്തൃനാമം തിരഞ്ഞെടുക്കാൻ വാട്സ്‌ആപ്പ് അനുവദിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
0 Comments