Ticker

6/recent/ticker-posts

Header Ads Widget

എന്താണ് നീല ആധാര്‍ കാര്‍ഡുകള്‍? ഇത് നിര്‍ബന്ധമോ, എങ്ങനെ അപേക്ഷിക്കാം

രാജ്യത്തെ സുപ്രധാനമായ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ഇന്ന് ആധാര്‍ കാര്‍ഡ്. ഇന്ത്യയിലെ വിവിധ സര്‍ക്കാര്‍ സബ്‌സിഡികളും സ്കീമുകളും ലഭിക്കുന്നതിനും ഇന്ന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയോ മൊബൈല്‍ സിം കാര്‍ഡ് എടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് വേണം. ആധാര്‍ കാര്‍ഡില്‍ ബ്ലൂ ആധാര്‍ എന്ന വിഭാഗം ഉണ്ട്. എന്താണ് ബ്ലൂ ആധാര്‍? 

കുട്ടികള്‍ക്കായി നല്‍കുന്ന ആധാര്‍ കാര്‍ഡാണ് ബ്ലൂ ആധാര്‍. ബാല്‍ ആധാര്‍ എന്നും പേരുണ്ട് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2018 ല്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തൂതാണ് ബ്ലൂ ആധാര്‍. വിവിധ സര്‍ക്കാര്‍ ക്ഷേമ പരിപാടികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുമ്ബോള്‍ നടപടികള്‍ എളുപ്പമാക്കാൻ ഇത് സഹായിക്കുന്നു. 

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കുള്ള ബയോമെട്രിക് ഡാറ്റ നല്‍കേണ്ടതില്ല എന്നതാണ് നീല ആധാറിന്റെ സവിശേഷതകളിലൊന്ന്. പകരം, അവരുടെ വ്യക്തി വിവരങ്ങളും മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയും വേണം. കുട്ടിക്ക് 5 വയസ്സ് തികയുമ്ബോള്‍, ബയോമെട്രിക്‌സ് നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.കുഞ്ഞിന് അഞ്ച് വയസ്സ് തികയുമ്ബോള്‍ കയ്യിലെ പത്ത് വിരലുകളുടെ ബയോമെട്രിക്കും രേഖപ്പെടുത്താം.

യുഐഡിഎഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മാതാപിതാക്കള്‍ക്ക് നവജാതശിശുക്കള്‍ക്ക് വേണ്ടി നീല ആധാറിനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം എങ്ങനെയാണ് 

* uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദര്‍ശിക്കുക.


* ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.


* കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷകന്റെ ഫോണ്‍ നമ്ബര്‍, മറ്റ് അവശ്യ വിവരങ്ങള്‍ എന്നിവ പൂരിപ്പിക്കുക.


* ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

* അടുത്തുള്ള എൻറോള്‍മെന്റ് സെന്റര്‍ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുക.


* നിങ്ങളുടെ ആധാര്‍, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്ബര്‍ മുതലായവയുമായി ആധാര്‍ കേന്ദ്രത്തില്‍ ഹാജരാകുക.


* കേന്ദ്രത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.




Post a Comment

0 Comments