വാഴക്കുളം ഏനാനല്ലൂർ കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയി (23) യെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ചു കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ആൻസൺ.
2020-ൽ ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2022-ൽ മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കള്ളുഷാപ്പിൽ അടിപിടിയുണ്ടാക്കിയ കേസുമുണ്ട്.
വാഹനം ഓടിക്കാൻ ലൈസൻസ് പോലുമില്ലാത്ത ഇയാൾ ഇക്കഴിഞ്ഞ ജൂലായ് 26-നാണ് നിർമല കോളേജിനു മുന്നിൽ ബൈക്കിൽ അമിത വേഗത്തിലെത്തി, പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനി, നമിതയെ ഇടിച്ചു കൊലപ്പെടുത്തിയത്.
അപകടത്തിൽ നമിതയുടെ കൂട്ടുകാരി അനുശ്രീ രാജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് കാപ്പ ചുമത്തിയതും സെൻട്രൽ ജയിലിലേക്ക് മാറ്റിയതും.
0 Comments