Ticker

6/recent/ticker-posts

Header Ads Widget

മക്കളേ സൂക്ഷിച്ചോ.; വാട്സ്‌ആപ് ഹാക്കിങ്, ജാഗ്രതാ മുന്നറിയിപ്പ്

ദുബായ്: വാട്സ്‌ആപ് അക്കൗണ്ടുകള്‍ ഹാക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്നു. യു.എ.ഇയില്‍ ആണ് ഹാക് ചെയ്ത് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയത്.

നിരവധിപേരുടെ അക്കൗണ്ടുകള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ഹാക് ചെയ്യപ്പെട്ടു.

പരിചയമുള്ളവരുടെ അക്കൗണ്ടില്‍നിന്ന് വരുന്ന ലിങ്കുകള്‍പോലും ക്ലിക്ക് ചെയ്യുമ്ബോള്‍ സൂക്ഷമത പാലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയും ദുബൈ ഡിജിറ്റല്‍ അധികൃതരും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.പരിചയമുള്ളവരുടെ നമ്ബറില്‍നിന്ന് ഗ്രൂപ്പില്‍ ചേര്‍ക്കാനെന്ന വ്യാജേന വരുന്ന ലിങ്കുകള്‍ വഴിയും വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഹാക്കര്‍മാര്‍.

കഴിഞ്ഞ കുറേ മണിക്കൂറുകളില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ദുബൈ ഡിജിറ്റല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ലിങ്കുകളിലൂടെ വാട്സ്‌ആപ്പിന്‍റെ നിയന്ത്രണം കൈക്കലാക്കുന്ന ഹാക്കര്‍മാര്‍ ബാങ്ക് കാര്‍ഡ് വിവരങ്ങളും മറ്റും ചോര്‍ത്തി തട്ടിപ്പ് നടത്തുകയാണ്. സംശയകരമായ ഏത് നീക്കത്തെയും കരുതിയിരിക്കണമെന്നാണ് ദുബൈ ഡിജിറ്റല്‍ നല്‍കുന്ന ജാഗ്രതാനിര്‍ദേശം. വാട്സ്‌ആപ് അക്കൗണ്ട് ഹാക് ചെയ്തതായി ശ്രദ്ധയില്‍പെട്ടാല്‍ supp [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണം.

വാട്സ്‌ആപ്പിനായി ഉപയോഗിക്കുന്ന നമ്ബര്‍ കൈമാറി അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെടണമെന്നും ടി.ഡി.ആര്‍.എ നിര്‍ദേശിക്കുന്നു. വാട്സ്‌ആപ് ആപ്ലിക്കഷേൻ മൊബൈലില്‍ നിന്ന് പലതവണ നീക്കം ചെയ്യുകയും റീ ഇൻസ്റ്റാള്‍ ചെയ്യുകയും വേണം.ദിവസം പലതവണ റീ ഇൻസ്റ്റാള്‍ ചെയ്യാൻ ശ്രമിക്കണം. വാട്സ്‌ആപ് അക്കൗണ്ട് ഹാക് ചെയ്യപ്പെട്ട വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കണം. തന്‍റെ നമ്ബറില്‍നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് അവരോട് നിര്‍ദേശിക്കണമെന്നും ടി.ഡി.ആര്‍.എ മുന്നറിയിപ്പില്‍ പറയുന്നു.

Post a Comment

0 Comments