നിങ്ങള്‍ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ലിന്റെ പെയ്മെന്റ് ചെയ്തിട്ടില്ല എന്ന തരത്തിലുള്ള മെസേജ് ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് അയച്ചാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്.
ആയതിനാല്‍ ഇന്ന് രാത്രി തന്നെ നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്നും ഈ മെസേജില്‍ പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങളുടെ ഇലക്‌ട്രിസിറ്റി ഓഫീസറെ ബന്ധപ്പെടുക എന്നും ഈ മെസേജില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതിനായി ഒരു നമ്ബറും ഇവര്‍ നല്‍കുന്നുണ്ട്. വാട്സ്‌ആപ്പ് വഴിയും ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുന്നുണ്ട്. ഇത്തരം എന്തെങ്കിലും തരത്തിലുള്ള സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. പുതിയ തരം തട്ടിപ്പിന്റെ ഭാഗമാണ് ഇത്.
ഒരിക്കലും ഈ നമ്ബറില്‍ വിളിക്കുകയോ ഈ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ അരുത്. ഇങ്ങനെ ചെയ്താല്‍ ഒരുപക്ഷെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ടേക്കാം. ഒറ്റ നോട്ടത്തില്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ നിന്നുള്ള സന്ദേശം എന്നേ ഇത് കാണുമ്ബോള്‍ തോന്നു. ആയതിനാല്‍ തന്നെ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണ്ടതാണ്. ഈ തട്ടിപ്പിനെക്കുറിച്ച് വിശദമായി പരിശോധിക്കാം.
ഇത്തരം സന്ദേശങ്ങള്‍ കണ്ട് കബിളിപ്പിക്കപ്പെട്ട് നിരവധി ഉപഭോക്താക്കളുടെ പണം ഇതിനോടകം തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഇലക്‌ട്രിസിറ്റി ബോര്‍ഡുകളുടെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. പ്രദേശീക ഭാഷകളിലും ചിലര്‍ക്ക് ഈ സന്ദേശം ലഭിക്കുന്നുണ്ട്. സന്ദേശം ലഭിക്കുന്ന ആളുകളുടെ പേരും അക്കൗണ്ട് നമ്ബറും ഇത്തരം സന്ദേശങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. ആയതിനാല്‍ തന്നെ പലരും ഈ സന്ദേശം വിശ്വസിച്ച് പണം നല്‍കാൻ സാധ്യത ഉണ്ട്.
ഈ തട്ടിപ്പിനിരയായ ഒരു വ്യക്തിക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 4.9 ലക്ഷം രൂപ നഷ്ടമായെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇലക്‌ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടത്. വൈദ്യുതി ബില്ല് കുടിശ്ശികയുണ്ടെന്നും ഉടൻ അടച്ചില്ലെങ്കില്‍ നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണ് ഇവര്‍ ഇയാളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. ടീംവ്യൂവര്‍ ക്വിക്ക് സപ്പോര്‍ട്ട് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വേണം ബില്ല് അടക്കേണ്ടത് എന്നും തട്ടിപ്പുകാര്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കി.
ഇത് വിശ്വസിച്ച് ഇയാള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഇതോടെ ഇയാളുടെ ബാങ്ക് അക്കൗണ്ടിന്റെ ആക്സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും അക്കൗണ്ടില്‍ നിന്ന് മൊത്തം 4.9 ലക്ഷം രൂപയും ഇവര്‍ തട്ടിയെടുത്തു. നിരവധി തട്ടിപ്പുകളാണ് ഇത്തരത്തില്‍ ഇന്ന് രാജ്യത്ത് ആകെമാനം നടക്കുന്നത്. അതേ സമയം ഇതുപോലുള്ള തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് എങ്ങനെ രക്ഷപെടാമെന്ന കാര്യം വിശദമായി പരിശോധിക്കാം.
ഇത്തരത്തില്‍ വരുന്ന എസ്‌എംഎസുകളോടോ വാട്സ്‌ആപ്പ് സന്ദേശങ്ങളോടോ ഫോണ്‍ കോളുകളോടോ പ്രതികരിക്കാതെ ഇരിക്കുക. ഫിഷിംഗ് മെയിലുകളിലും സന്ദേശങ്ങളിലും ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യതെ ഇരിക്കുക. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങളുടെ ബില്ലില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഫോണ്‍ നമ്ബറോ വെബ്‌സൈറ്റോ ഉപയോഗിക്കേണ്ടതാണ്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ വൈദ്യുതി ദാതാവിനെ നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും നല്ലത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഫോണില്‍ വരുന്ന ഒടിപി എന്നിവ ആരുമായും പങ്കിടാതെ ഇരിക്കുക.
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിച്ചു കഴിഞ്ഞാല്‍ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് നമ്മുക്ക് രക്ഷപെടാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇത്തരത്തില്‍ എന്തെങ്കിലും തട്ടിപ്പുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കുക. ഇതിലൂടെ മറ്റുള്ള ഉപഭോക്താക്കളെ ഈ തട്ടിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷെപ്പെടുത്താൻ സാധിക്കുന്നതായിരിക്കും. കഴിവതും വളരെ ജാഗ്രതയോടെ ഇത്തരം മെസേജുകളെ സമീപിക്കേണ്ടതാണ്.
0 Comments